ഭാഷ | ഹിന്ദി |
---|---|
സംവിധാനം | Aziz Mirza |
പരിഭാഷ | ബ്ലാക്ക് ബിയേഡ് |
ജോണർ | ഡ്രാമ, റൊമാൻസ് |
മാധ്യമപ്രവർത്തകർ, വ്യക്തമായി പറഞ്ഞാൽ ടീവീ ന്യൂസ് ആങ്കർമാരായ അജയ് ബക്ഷിയുടേയും റിയാ ബാനർജിയുടേയും കഥയാണ് സിനിമ. പരസ്പരം മത്സരിക്കുന്ന ഇവരെ പോലെ തന്നെയാണ് അവരുടെ ചാനലുകളും മുതലാളിമാരും രാഷ്ട്രീയ സുഹൃത്തുക്കളും. എന്നാൽ ആത്യന്തികമായി അവരെല്ലാം പിന്തുടരുന്നത് ഒരേ പാതയാണ് താനും.
യാതൊരു വിധ സാമൂഹിക, സാമ്പത്തിക, സന്മാർഗിക രീതികളും പിന്തുടരാത്ത അജയ് ബക്ഷി അറിയപ്പെടുന്ന ഒരു സ്‌ത്രീലമ്പടൻ കൂടെയാണ്. രാഷ്ട്രീയ - വ്യവസായ പ്രമുഖനായ മേഘൻ ലാൽ ഗുപ്ത പദയാത്രക്കിടയിൽ കൊല്ലപ്പെടുന്നു... അറസ്റ്റ് ചെയ്യപ്പെട്ട മോഹൻ ജോഷിയുടെ കഥ, ഇന്ന് ഇന്ത്യയിൽ പ്രതേകിച്ചും വടക്കേ ഇന്ത്യയിൽ നിന്നും കേൾക്കുന്ന കഥകളാണ്. അനീതിക്കെതിരെ ഒന്നിക്കുന്ന അജയ് ബക്ഷിക്കും റിയാ ബാനർജിക്കും എതിരെ മഹാ കോട്ട കെട്ടുന്നത് അവരുടെ പഴയ സുഹൃത്തുക്കളായ രാഷ്ട്രീയ - വ്യവസായ പ്രമുഖർ തന്നെയാണ്. സിനിമയിൽ ക്ളൈമാക്സിലെ ഒരൽപ്പം അതിദേശീയത ഒഴിച്ചു നിർത്തിയാൽ ഇന്നിന്റെ ഇന്ത്യയുടെ നേർക്കാഴ്ചയാണ് ഫിർ ഭീ ദിൽ ഹേ ഹിന്ദുസ്ഥാനി. അതേ "എന്തൊക്കെ സംഭവിച്ചാലും ഹൃദയം കൊണ്ട് ഇന്ത്യക്കാരനാവുന്ന ഏതൊരു സാധാരണക്കാരന്റേയും കഥ".