ഭാഷ | ജാപ്പനീസ് |
---|---|
സംവിധാനം | Kenji Shibayama |
പരിഭാഷ | റേമോ റേമോ |
ജോണർ | റൊമാൻസ്, ഡ്രാമ |
2018-ൽ പുറത്തിറങ്ങിയ ഒരു ഹൃദയ സ്പർശമായ റൊമാന്റിക് ചിത്രമാണ് പെർഫെക്ട് വേൾഡ്. ഇന്റീരിയർ ഡിസൈനർ ആയ സുഗുമി കവനാ അവളുടെ ഹൈ-സ്കൂളിലെ ആദ്യപ്രണയമായ ഇസുകി അയുകാവയെ വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടുന്നു. എന്നാൽ ഇസുകി ഇപ്പോൾ ഒരു വീൽചെയറിലാണ്. ഒരു അപകടത്തിന് ശേഷം ഇസുകിയുടെ നട്ടെല്ലിന് പരിക്ക് പറ്റി നടക്കാൻ ആവാത്ത അവസ്ഥയിൽ ആയിരിക്കുന്നു.
പ്രണയത്തെയും വൈകല്യത്തെയും വൈകാരികതയെയും കഥാപാത്രങ്ങൾ നേരിടുന്ന വെല്ലുവിളികളും എല്ലാം മനോഹരമായി തന്നെ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട് അത് തന്നെയാണ് ഈ ചിത്രത്തെ കൂടുതൽ മനോഹരമാക്കുന്നത്. വൈകല്യം ഉള്ള കഥാപാത്രത്തിന്റെ പ്രണയ ബന്ധത്തിൽ നേരിടുന്ന ശാരീരികവും മാനസികവുമായ തടസ്സങ്ങളും വെല്ലുവിളികളും വ്യക്തമായി ഈ ചിത്രത്തിൽ പറഞ്ഞു പോകുന്നുണ്ട്. സാമൂഹിക മുൻവിധികൾ മുതൽ ആത്മവിശ്വാസം ഇല്ലായ്മ വരെയുള്ള പ്രശനങ്ങൾ നിറഞ്ഞ ജീവിത യഥാർഥ്യങ്ങളിലേക്ക് ചിത്രം സഞ്ചരിക്കുന്നു.
അപൂർണ്ണതയെ ഉൾക്കൊള്ളാനുള്ള മനുഷ്യന്റെ കഴിവിന്റെയും പ്രചോദനാത്മകമായ കഥയാണിത്. ജീവിതത്തെ സുഖപ്പെടുത്താനും മാറ്റിമറിക്കാനുമുള്ള സ്നേഹത്തിന്റെ ശക്തിയെ ഈ ചിത്രം പ്രതിഫലിപ്പിക്കുന്നു.