PERFECT DAYS – പെർഫെക്ട് ഡേയ്‌സ് (2023)

ടീം GOAT റിലീസ് : 265
PERFECT DAYS – പെർഫെക്ട് ഡേയ്‌സ് (2023) poster

പോസ്റ്റർ: ബ്ലാക്ക് മൂൺ

ഭാഷ ജാപ്പനീസ്
സംവിധാനം Wim Wenders
പരിഭാഷ ആദർശ് ബി പ്രദീപ്
ജോണർ ഡ്രാമ
ഡൗൺലോഡ്
ഡൗൺലോഡുകൾ

വിം വെൻഡേഴ്സ് എന്ന മഹാനായ ചലച്ചിത്രകാരൻ
തൻ്റെ 78-)മത്തെ വയസ്സിലെടുത്ത മഹത്തായ സിനിമ.
നായകനായി നടനരാജാവ് കോജി യാഷുക്കോ.

ഹിരായാമ,ജോലി മൂത്രപ്പുര വൃത്തിയാക്കൽ.
ഏത് ജോലിയും ആസ്വദിച്ച് ആത്മാർത്ഥതയോടെ ചെയ്യുക. തുച്ഛമായ വരുമാനമായിരിക്കാം,
അതൊക്കെ മതി. വെളുപ്പിന് 4 മണിയോടെ അലാറം പോലുമില്ലാതെ ഉണരുക. ഒരു കൊച്ചു അപ്പാർട്ടുമെൻ്റിൽ ചെറിയ ചായക്കപ്പുകളിൽ താൻ നട്ടുവളർത്തുന്ന ചെടികൾ നനക്കുക, അവയോടു അല്പം കുശലം പറയുക. പിന്നെ പല്ലുതേപ്പ്, യൂണിഫോമിടൽ,
കതക് പോലുമടയ്ക്കാതെ യാത്ര തുടങ്ങുന്നു.
താഴെയുള്ള വെൻഡിങ് മെഷിനിൽ നിന്നും ഒരു കോഫി. ഒമ്നി വാൻപോലുള്ള ഒരു വണ്ടിയിൽ താൻ സ്വന്തമായി വാങ്ങിയ വൃത്തിയാക്കുന്നതിനുള്ള ഉപകരണങ്ങളുമായി ദിവസം തുടങ്ങുന്നു. കൂട്ടിന് 80 കളിലെ മഹത്തായ സംഗീതത്തിൻ്റെ കാസറ്റുകൾ.

അങ്ങനെ അങ്ങനെ ജീവിതത്തിലെ ഓരോ മൊമെന്റുകളും ആത്മാർത്ഥമായി ആസ്വദിക്കുന്നൊരാൾ, ആരോടും പരാതിയും പരിഭവുമില്ലാതെ സ്വയം കുറ്റപ്പെടുത്താതെ
എന്നും എപ്പോഴും ഒരു ചെറു പുഞ്ചിരിയോട് കൂടി ജീവിതത്തെ നേരിടുന്നൊരു മനുഷ്യൻ
നമ്മളിങ്ങനെ കുറേപേർ ഈ ലോകത്ത് ഭാവിയെ കുറിച്ചോർത്ത്‌ വീർപ്പുമുട്ടി, എന്ത് കിട്ടിയാലും എത്ര കിട്ടിയാലും തൃപ്തിപ്പെടാതെ, മറ്റുള്ളവർ നമ്മളെക്കുറിച്ച് എന്ത് കരുതും എന്നൊക്കെയോർത്ത്‌
ഇന്നത്തെ നല്ല നിമിഷങ്ങളൊന്നും ആസ്വദിക്കാതെയുള്ള ഓട്ടപ്പാച്ചിലിനിടയിൽ
ദേ ഇതുപോലൊരാളെ കാണുമ്പോൾ കിട്ടുന്ന ആശ്വാസം ഉണ്ടല്ലോ അതാണ് " പെർഫക്റ്റ് ഡേയ്സ്".