ഭാഷ | കൊറിയൻ |
---|---|
സംവിധാനം | KANG- DAE- GYU |
പരിഭാഷ | ആൽബിൻ |
ജോണർ | കോമഡി, ഡ്രാമ, ഫാമിലി |
1993 ലെ ദഷിണകൊറിയയിലെ ഇഞ്ചിയോണിലാണ് കഥ നടക്കുന്നത്.പലിശക്കാരാണ് ഡു സിയോക്കും അസിസ്റ്റന്റ് ആയ ജോങ്ങ് ബെയും.പണം വാങ്ങി തിരിച്ചു അടക്കാത്ത അനധികൃത കുടിയേറ്റക്കാരി ആയാ മുയങ്ങ് ജായെ കാണുകയും,പണം തിരികെ ചോദിക്കുകയും ചെയുന്നു.അടുത്തിടെ വിധവ ആയതിനാൽ ഭർത്താവിന് ജോലി സ്ഥലത്തിൽ നിന്നും കിട്ടാൻ ഉള്ള പണം കിട്ടിയാൽ ഉടൻ തരാം എന്നു പറയുന്നു. പണം കിട്ടുന്നത് വരെ 9 വയസുള്ള മകൾ. സിയങ് യി യെ പണയ വസ്തു ആയി എടുക്കുന്നു. കുടിയേറ്റക്കാരി ആയതിനാൽ പോലീസ് പരാതി പെടാൻ പോലും അവൾക്കു കഴിയുന്നില്ല. പണം കൊടുക്കേണ്ട സമയ പരിധിക്കിടയിൽ അവളെ പോലീസ് പിടിച്ചു നാടുകടത്തുന്നു. പിന്നിട് നടക്കുന്ന സംഭവങ്ങളാണ് ഈ സിനിമയിൽ പറയുന്നത്.
2020 ൽ ഇറങ്ങിയ പടം ബോക്സ് ഓഫീസിൽ പണം വാരി.
ചെറിയ കുട്ടിയായി അഭിനയിച്ച ഹോങ് -സിയങ് -ഹീ യുടെ പ്രകടനം എടുത്ത് പറയേണ്ടതാണ്.