PAST LIVES – പാസ്റ്റ് ലിവ്സ് (2023)

ടീം GOAT റിലീസ് : 229
PAST LIVES – പാസ്റ്റ് ലിവ്സ് (2023) poster

പോസ്റ്റർ: എ ആർ റിഹാൻ

ഭാഷ കൊറിയൻ
സംവിധാനം Celine Song
പരിഭാഷ ആദർശ് ബി പ്രദീപ്
ജോണർ റൊമാൻസ്, ഡ്രാമ
ഡൗൺലോഡ്
ഡൗൺലോഡുകൾ

പാസ്റ്റ് ലിവ്സ് എന്ന സിനിമയെ പറ്റി എന്തെങ്കിലും ഡീറ്റെയിൽ ആയി പറയുന്നതിന് മുന്നേ ഒരു സ്റ്റേറ്റ്മെന്റ് കൺഫേം ചെയ്ത് പറയേണ്ട ആവശ്യം ഉണ്ട്. വേറൊന്നുമല്ല, ഈ വർഷം ഞാൻ കണ്ട ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ് പാസ്റ്റ് ലൈവ്സ്, ക്ലൈമാക്സ്‌ കണ്ട് കഴിയുമ്പോൾ സിനിമ കാഴ്ചക്കാർക്ക് തരുന്ന ഒരു വാം ഫീൽ ഉണ്ട്, അധിക ശ്രമങ്ങൾക്ക് ഒന്നും വിജയകരമായി കൈവരിക്കാൻ കഴിയാത്ത ഒരു അച്ചീവ്മെന്റ് തന്നെയാണ് അത്. ഒരു പൊടിക്ക് അങ്ങോട്ടോ ഇങ്ങോട്ടോ മാറി പോയിരുന്നെങ്കിൽ മെലോ ഡ്രാമ ആയി പോവുമായിരുന്ന കഥയെ മനോഹരമായി കെട്ടുറപ്പോടെ അവതരിപ്പിച്ച സംവിധായകൻ കയ്യടി തീർച്ചയായും അർഹിക്കുന്നുണ്ട്.

പന്ത്രണ്ട് വർഷങ്ങളുടെ ഇടവേളയിൽ മൂന്ന് കാലഘട്ടങ്ങളിൽ ആണ് ഈ സിനിമ കഥ പറഞ്ഞ് പോവുന്നത്. നോറ എന്നും ഹേ സുങ് എന്നും പേരുള്ള രണ്ട് പേരാണ് നമ്മുടെ പ്രധാന കഥാപാത്രങ്ങൾ. വർത്തമാന കാലത്ത് കഥ പറഞ്ഞ് തുടങ്ങുന്ന ചിത്രം പിന്നീട് ഇരുപത്തി നാല് വർഷങ്ങൾ പുറകിലേക്ക് പോവുകയാണ്. അവിടെ വെച്ച് നോറയും, ഹേ സുങ്ങും കണ്ട് മുട്ടുകയും അടുക്കുകയും ചെയ്യുന്നു. മിക്കവരുടെയും കാര്യത്തിൽ എന്ന പോലെ തന്നെ മനോഹരമായ ഒരു ഓർമ ആയി ആദ്യത്തെ ആ പ്രണയം ഇരുവരുടെയും മനസ്സിൽ നില നിൽക്കുന്നതായി ആണ് അടുത്ത കാലഘട്ടത്തിൽ, അതായത് പന്ത്രണ്ട് വർഷങ്ങൾക്ക് ഇപ്പുറം നമ്മൾ കാണുന്നത്.

എന്ത് കൊണ്ട് ഇരുവരും രണ്ട് ധ്രുവങ്ങളിലേക്ക് സഞ്ചരിക്കേണ്ടി വന്നു എന്നതും പിന്നീട് ഇവർക്ക് എന്ത് സംഭവിച്ചു എന്നതും എല്ലാം സിനിമ കണ്ട് തന്നെ അറിയുക. ഈ ഒരു പിരീടിന് ശേഷം ഒരു പന്ത്രണ്ട് വർഷം കൂടി കഴിഞ്ഞ് മൂന്നാമത്തെ, വർത്തമാന കാലത്തേക്ക് കഥ കടന്ന് വരുന്നുണ്ട്. ഈ ഒരു പോർഷനും, ഇവിടെ സംഭവിക്കുന്ന കഥാപാത്രങ്ങളുടെ ഇന്റരാക്ഷൻസും എല്ലാം അതി മനോഹരമാണ്. കണ്ട് കൊണ്ടിരിക്കുന്ന നമ്മളിൽ സന്തോഷവും, സങ്കടവും, വേദനയും, സംപ്തൃപ്തിയും എല്ലാം നൽകി ഒരു മികച്ച അനുഭവമായി മാറുന്ന ചിത്രമാണ് പാസ്റ്റ് ലൈവ്സ്. മോശം എന്ന് പറയാൻ ഒന്നും തന്നെ കാണാഞ്ഞ, എല്ലാം കൊണ്ടും മികച്ച ഒരു സിനിമാ എക്സ്പീരിയൻസ്, തീർച്ചയായും കാണാൻ ശ്രമിക്കുക.