ഭാഷ | ഹിന്ദി |
---|---|
സംവിധാനം | Subhash Ghai |
പരിഭാഷ | അശ്വിൻ കൃഷ്ണ ബി ആർ |
ജോണർ | റൊമാൻസ്, മ്യൂസിക്കൽ |
കിഷോരിലാലിന് മരുമകളായി ഒരു ഇന്ത്യൻ പെൺകുട്ടിയെ വേണം. അങ്ങനെ തന്റെ സുഹൃത്തിന്റെ മകളായ ഗംഗയുമായി മകന്റെ വിവാഹനിശ്ചയം നടത്തുന്നു. എന്നിരുന്നാലും, കിഷോരിലാലിന്റെ വളർത്തുമകനായ അർജുനുമായി അവൾക്ക് ആഴത്തിലുള്ള ബന്ധമുണ്ട്. അത് തീർത്തും കിഷോരിലാലിനെ സങ്കടത്തിലാക്കുകയാണ്. തുടർന്ന് നടക്കുന്ന സംഭവ വികസങ്ങളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്.
1997 ആഗസ്റ്റ് 8 ന് സുഭാഷ് ഗായിയുടെ തിരക്കഥയിലും സംവിധാനത്തിലും വെള്ളിത്തിരയിൽ ഒരുങ്ങിയ ഷാറൂഖ് ഖാൻ ചിത്രമാണ് “പർദേസ്“. നമുക്ക് സുപരിചിതമായ ഒരുപാട് അഭിനേതാക്കൾ ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്. എപ്പോഴത്തേയും പോലെ ഇതും ഷാറൂഖ് ഖാന്റെ ഒരു ഉഗ്രൻ മ്യൂസിക്കൽ റൊമാന്റിക് ചിത്രമാണ്. ഒപ്പം പുതിയതായി അരങ്ങേറ്റം കുറിച്ച ഒട്ടനവധി താരങ്ങളും ഉണ്ടിതിൽ. ദിൽ തോ പാഗൽ ഹേ, ബോർഡർ , ഇഷ്‌ക് എന്നിവയ്ക്ക് ശേഷം 1997-ൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ നാലാമത്തെ ബോളിവുഡ് ചിത്രമായിരുന്നു ഇത്. ഷാറൂഖ് ഖാൻ ആരാധകർക്കും റൊമാന്റിക് മൂവീസ് ഇഷ്ടപ്പെടുന്നവർക്കും അരങ്ങിൽ ഒരുങ്ങിയ ഒരു ദൃശ്യവിരുന്നാണ് “പർദേസ്“.