ഭാഷ | കൊറിയൻ |
---|---|
സംവിധാനം | Hitoshi Iwaaki |
പരിഭാഷ | റുറോണി കെൻഷിൻ |
ജോണർ | ഹൊറർ, ആക്ഷൻ |
2024 ഏപ്രിൽ 5-ന് Netflix-ൽ പുറത്തിറങ്ങിയ ദക്ഷിണ കൊറിയൻ സയൻസ് ഫിക്ഷൻ ഹൊറർ ത്രില്ലർ ടെലിവിഷൻ സീരിസാണ് പാരസൈറ്റ്: ദി ഗ്രേ. ജാപ്പനീസ് കലാകാരനായ ഹിറ്റോഷി ഇവാക്കിയുടെ പാരസൈറ്റ് എന്ന മാംഗ പരമ്പരയുടെ ലൈവ്-ആക്ഷൻ സ്പിൻ-ഓഫ് ആണ് ഈ സീരീസ്.
മനുഷ്യ മസ്തിഷ്കത്തെ തിന്ന് മനുഷ്യനെ അധീനതയിൽ ആക്കി മനുഷ്യരെ പോലെ ഒരു സംഘടന രൂപീകരിച്ച് സമൂഹത്തിൽ കഴിഞ്ഞു കൂടുന്നവർ ആണ് പാരസൈറ്റുകൾ.
അവയെ വേട്ടയാടുന്നതിനായി രൂപീകരിച്ച ഒരു രഹസ്യ ടാസ്ക് ഫോഴ്സ് ആണ് ടീം ഗ്രേ. ഇവർ നടത്തുന്ന ഓപ്പറേഷനുകളും, മനുഷ്യരായി കഴിഞ്ഞു കൂടുന്ന പാരസൈറ്റുകളെ ഇവരെ എങ്ങനെ തേടി കണ്ടുപിടിച്ചു കൊല്ലും എന്നൊക്കെ ആണ് 6 എപ്പിസോഡുകളിലായി ഈ സീരീസ് കാഴ്ചവക്കുന്നത്.
ഈ സീരീസ് മികച്ച വിഷ്വൽ ഇഫക്റ്റുകൾ കൊണ്ടും ആക്ഷൻ സീക്വൻസുകൾ കൊണ്ടും ശ്രദ്ധേയമാണ്. വളരെ പെട്ടെന്ന് തന്നെ കഥ പറഞ്ഞു പോകുന്നത് കൊണ്ട് യാതൊരു വിധ ലാഗോ, വലിച്ചിലോ ഫീൽ ചെയ്യില്ല. ഏതൊരു കൊറിയൻ സീരീസ് പ്രേമികൾക്കും കണ്ടിരിക്കാവുന്നതാണ്.