OUTRAGE – ഔട്ട്‌റേജ് (2010)

ടീം GOAT റിലീസ് : 34
OUTRAGE – ഔട്ട്‌റേജ് (2010) poster

പോസ്റ്റർ: ശംഭു കുന്നേൽ

ഭാഷ ജാപ്പനീസ്
സംവിധാനം Takeshi Kitano
പരിഭാഷ അരുൺ ജെ മോഹൻ
ജോണർ ആക്ഷൻ, ക്രൈം
ഡൗൺലോഡ്
ഡൗൺലോഡുകൾ

ലോകപ്രശസ്ത ജാപ്പനീസ് സംവിധായകനാണ് “ബീറ്റ് തകാഷി” എന്നറിയപ്പെടുന്ന തകാഷി കിത്താനോ. കിത്താനോയുടെ സിനിമകള്‍ വേറെ ലെവല്‍ ആണ്.ഗാംഗ്സറ്റര്‍ സിനിമകളില്‍ കിത്താനോയുടെ സ്റ്റൈല്‍ സിനിമകള്‍ക്ക് മാത്രം ലോകമൊട്ടാകെ ആരാധകരുണ്ട്.

കിത്താനോയുടെ ഏറ്റവും പ്രശസ്തമായ യാകുസി ചിത്രമാണ് 2010ല്‍ പുറത്തിറങ്ങിയ ഔട്ട്‌റേജ്.

കാന്‍റോ പ്രദേശം മുഴുവൻ നിയന്ത്രിക്കുന്ന ഒരു വലിയ സംഘടിത ക്രൈം സിൻഡിക്കേറ്റായ സാനോ-കൈയുടെ മേധാവിയായ സെകിയൂച്ചിയുടെ എസ്റ്റേറ്റിൽ ഒരു വിരുന്നോടെയാണ് ചിത്രം ആരംഭിക്കുന്നത്. വിരുന്നു കഴിയുമ്പോള്‍ സെകിയൂച്ചിയുടെ ചീഫ് ലെഫ്റ്റനന്‍റ് കാറ്റോ, യാകുസ നേതാക്കളിലൊരാളായ ഇകെമോട്ടോയെ മാറ്റി നിർത്തി, ഇകെമോട്ടോ ഒരു എതിരാളി ഗുണ്ടാ നേതാവായ മുറാസുമായി സൗഹൃദത്തിലായി എന്ന വാർത്തയിൽ താൻ അതൃപ്തനാണെന്ന് വ്യക്തമാക്കുന്നു. സാനോ-കൈയുടെ അണ്ടർ‌ബോസ് ആയ കാറ്റോ, മുറേസ്-ഗുമി സംഘത്തെ വരിയിൽ കൊണ്ടുവരാൻ ഇകെമോട്ടോയോട് നിർദ്ദേശിക്കുന്നു, ഇകെമോട്ടോ ഉടൻ തന്നെ സ്വന്തം അണ്ടര്‍ ചീഫ് ആയ ഓട്ടോമോക്ക് ആ നിര്‍ദേശം കൈമാറുന്നു. താമസിയാതെ മുറെയ്‌സിന്‍റെ ഉടമസ്ഥതയിലുണ്ടായ ഒരു ബാറിലെ ഒരു സംഭവത്തില്‍ തുടങ്ങി, മുറേസ് കുടുംബത്തിനെതിരേ ഒട്ടോമോ ഫാമിലി സംഘര്‍ഷങ്ങള്‍ ആരംഭിക്കുന്നു..

ഇകെമോട്ടോയുമായുള്ള മുൻ ജയിൽ സൗഹൃദത്തെ ആശ്രയിച്ച് സ്ഥിതിഗതികൾ മെച്ചപ്പെടുത്താൻ മുറെസ് ശ്രമിക്കുന്നു. എന്നാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമാകുകയും യാകുസ ലീഡര്‍മാര്‍ പരസ്പരം ശത്രുക്കളായി മാറുകയും ചെയ്യുന്നു.

സാധാരണ അണ്ടര്‍വേള്‍ഡ് സിനിമകളില്‍ നിന്നും വ്യത്യസ്തമായ സിനിമയാണ് ഇത്.ഇതിലൊരു കിത്താനോ ടച്ച്‌ കാണാന്‍ സാധിക്കും. ഈ സ്റ്റൈലന്‍ സിനിമ നിങ്ങളെ കിത്താനോയുടെ ആരാധകനാക്കും.2010ലെ കാന്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ചിത്രം വലിയൊരു ബോക്സ് ആഫീസ് വിജയമായതിനെ തുടര്‍ന്ന് 2012ലും 2017ലും ചിത്രത്തിന്‍റെ രണ്ടും മൂന്നും ഭാഗങ്ങള്‍ കൂടി ഇറക്കുകയുണ്ടായി.

ധാരാളം തെറിവിളികളും ചോരകളികളും സിനിമയിലുണ്ട്
18 വയസ്സിന്‌ മുകളിലായാവർ മാത്രം കാണാൻ കാണുക. വയലൻസ് ഇഷ്ട്ടപെടാത്തവർ ഈ പടം കാണാൻ ശ്രമിക്കരുത്.