ORPHAN: FIRST KILL – ഓർഫൻ: ഫസ്റ്റ് കിൽ (2022)

ടീം GOAT റിലീസ് : 145
ORPHAN: FIRST KILL – ഓർഫൻ: ഫസ്റ്റ് കിൽ (2022) poster

പോസ്റ്റർ: എ ആർ റിഹാൻ

ഭാഷ ഇംഗ്ലീഷ്
സംവിധാനം William Brent Bell
പരിഭാഷ ശ്രീകേഷ് പി എം
ജോണർ ഹൊറർ, ക്രൈം
ഡൗൺലോഡ്
ഡൗൺലോഡുകൾ

നിഷ്‌കളങ്കമായ ബാല്യത്തിലൂടെ ഒരുപിടി കണ്ണ് തരിപ്പിക്കുന്ന ഓർമ്മകൾ നമുക്ക് സമ്മാനിച്ച അച്ഛന്റെ പൊന്നുമോൾ വീണ്ടും എത്തിരിക്കുകയാണ്.നീണ്ട 13 വർഷത്തിനെ ശേഷം ഇത്തവണ ആദ്യ സിനിമയുടെ ട്വിസ്റ്റുകളിൽ നിന്നും പറിച്ചച്ചെടുത്ത ഒരു പ്രീക്വൽ സ്റ്റോറിമായിട്ടാണ് എസ്തർ കുട്ടി നമ്മുടെ മുന്നിൽ എത്തുന്നത്..

എസ്തറിനെ പറ്റി അറിയാത്ത ചില ചോദ്യങ്ങളുടെ ഉത്തരം കൂടിയാണ് ഈ ചിത്രം, അതായത്,ലീന എന്ന അവൾ എങ്ങനെയാണ് എസ്തർ ആയി മാറിയത്?? എങ്ങനെയാണ് അവൾ എസ്റ്റോണിയ യിലെ അസ്യലുംത്തിൽ നിന്നും അമേരിക്കയിൽ എത്തിപ്പെടുന്നതുമെല്ലാം.

വളരെ പ്രെഡിക്റ്റബിൾ ആയ ഒരു സ്റ്റോറി ആയിപോകുമെന്നാണ് ചിത്രത്തിന്റെ കഥാഗതിക്ക്‌ അനുസരിച്ച ആദ്യം തോന്നിയത്, എന്നാൽ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ്‌ കൊണ്ടു വന്നതിനാൽ കഥയുടെ ഗതി അവിടെ നിന്നും മാറുകയാണ് ചെയുന്നത്.. അത്ര വലിയ സർപ്രൈസ് അല്ലാത്ത ട്വിസ്റ്റ്‌ ആണെങ്കിൽ കൂടിയും കഥയുടെ ഒരു മാറ്റത്തിനെ അതു കൊണ്ടുവന്നത് നന്നായെന്നാണ് തോന്നിയത്...അവിടെ നിന്നും ചിത്രം ഒരു ത്രില്ലെർ മൂഡിലോട്ടാണ് നമ്മളെ കൊണ്ടുപോകുന്നത്.ഒന്നര മണിക്കൂർ ന്റെ അടുത്തുള്ള ഈ ചിത്രം വളരെ ഫാസ്റ്റ് ആയിട്ടാണ് മുന്നോട്ട് പോകുന്നത് എന്നുള്ള ഒരു പ്രതീതിയാണ് ഉണ്ടാക്കുന്നത്.ഇതിനെപുറമെ ആദ്യ ചിത്രത്തെനേക്കാളും ബ്ലഡ്‌ ആൻഡ് വൈയലൻസ് ഈ ചിത്രത്തിൽ അല്പം കൂടുതലാണ് എന്ന പ്രത്യേകതയും ഉണ്ട്.