ഭാഷ | കൊറിയൻ |
---|---|
സംവിധാനം | Kang Dong Hee |
പരിഭാഷ | അൽ നോളൻ |
ജോണർ | റൊമാൻസ്, ഡ്രാമ |
വെറും ഏഴ് ദിവസത്തേക്ക് വ്യത്യസ്തമായി ജീവിക്കുകയാണേൽ എന്ത് സംഭവിക്കും?
ഡാ യൂൻ ഒരു കഫെയിൽ പാർട്ട് ടൈം ജോലി ചെയ്യുന്നവളാണ്. കിം ബ്യൂയുൾ ഒരു സെലിബ്രിറ്റി ആണ്, ബ്യൂയോളും ഡാ യുനും കാണാൻ ഒരു പോലെയാണ് ഇരിക്കുന്നത്.
അങ്ങനെ കിം ബ്യൂയോളിന് ഒരു show ചെയ്യാൻ ഓഫർ വരുന്നു, എന്നാൽ ചില അസുഖങ്ങൾ ഉള്ളതിനാൽ അവൾക്ക് അതിൽ കമ്മിറ്റ് ചെയ്യാൻ സാധിക്കുന്നില്ല, പക്ഷേ അതിൽ കമ്മിറ്റ് ചെയ്തില്ലേൽ അവളുടെ പ്രൊഫഷൻ തന്നെ അവിടെ തീരുമെന്ന അവസ്ഥ വരുന്നു.
അങ്ങനെ കിം ബ്യൂയോളിന് പകരം അവളുടെ റോളിൽ ഡാ യൂൻ പോകുകയാണ്. ഡാ യൂന്റെ കഫെയിൽ കിം ബ്യൂയോളും പോകുന്നു. പിന്നീട് നടക്കുന്ന രസകരമായ സംഭവങ്ങൾ ആണ് വെറും 10 എപ്പിസോടുള്ള ഈ മിനി ഡ്രാമയിൽ പറയുന്നത്.