ONCE UPON A SNOWMAN – വൺസ് അപ്പോൺ എ സ്‌നോമാൻ (2020)

ടീം GOAT റിലീസ് : 16
ONCE UPON A SNOWMAN – വൺസ് അപ്പോൺ എ സ്‌നോമാൻ (2020) poster

പോസ്റ്റർ: S V

ഭാഷ ഇംഗ്ലീഷ്
സംവിധാനം ഡാൻ എബ്രഹാം, ട്രെന്റ് കൊറീ
പരിഭാഷ വിമൽ കെ കൃഷ്ണൻകുട്ടി
ജോണർ അനിമേഷൻ, ഷോർട്
ഡൗൺലോഡ്
ഡൗൺലോഡുകൾ

വളരെ പ്രശസ്തമായ അനിമേഷൻ സിനിമയാണ് ഫ്രോസൺ (2013). അതിലെ അന്ന, എൽസ, ക്രിസ്റ്റോഫ്, സ്വെൻ എന്നീ കഥാപാത്രങ്ങളേക്കാൾ ആരാധകരുണ്ട് ഒലാഫ് എന്ന കഥാപാത്രത്തിന്. സമ്മർ സോംഗ് എന്ന ഒലാഫിന്റെ 2 മിനിറ്റിൽ താഴെയുള്ള സോംഗിന് യുട്യൂബിൽ 357 മില്ല്യൺ വ്യൂവ്സുണ്ട്. അത്രയും നെഞ്ചിലേറിക്കഴിഞ്ഞു ഈ കഥാപാത്രം.

കൊട്ടാരത്തിൽ നിന്ന് വഴക്കിട്ടിറങ്ങി, ‘Let it go...’ എന്ന ഗാനം ആലപിച്ചുകൊണ്ട് എൽസ തന്റേതായ കൊട്ടാരം ഉണ്ടാക്കാൻ പോയി. അതിനിടെ എൽസയുടെ മാന്ത്രികശക്തിയിലൂടെ അവൾപോലുമറിയാതെ ഒലാഫ് ജന്മംകൊണ്ടു.

അവിടെ നിന്ന് മറ്റ് കഥാപാത്രങ്ങളെ കണ്ടെത്തുംമുമ്പ് താനാരാണെന്നും എന്താണെന്നും അറിയാൻ ഒലാഫ് ശ്രമിക്കുന്നതും അതിനിടയിൽ സംഭവിക്കുന്നതുമായ കാര്യങ്ങളാണ് വൺസ് അപ്പോൺ എ സ്‌നോമാൻ (ഒരിടത്തൊരു മഞ്ഞുമനുഷ്യൻ) എന്ന 7.35 മിനിറ്റുള്ള ഈ കുഞ്ഞുചിത്രത്തിൽ കാണിക്കുന്നത്.