NOKAS – നോക്കാസ് (2010)

ടീം GOAT റിലീസ് : 193
NOKAS – നോക്കാസ് (2010) poster

പോസ്റ്റർ: ബ്ലാക്ക് മൂൺ

ഭാഷ നോർവീജിയൻ
സംവിധാനം Erik Skjoldbjærg
പരിഭാഷ ആദർശ് ബി പ്രദീപ്
ജോണർ ത്രില്ലർ, ആക്ഷൻ
ഡൗൺലോഡ്
ഡൗൺലോഡുകൾ

നോകാസ് ഒരു ഹെസ്റ്റ് മൂവി ആണോ എന്ന് ചോദിച്ചാൽ അതെ എന്ന് പറയാം, പക്ഷെ ഒന്ന് കൂടി ആ ചോദ്യം ആവർത്തിച്ചാൽ സംശയമാണ്, കാരണം ഹെയ്‌സ്റ്റ് തന്നെയാണ് ഇവിടെ വിഷയം എങ്കിലും നമ്മൾ കണ്ട് ശീലിച്ച രീതിയിൽ ആരംഭിക്കുന്ന, പതിയെ ടോൺ മാറ്റി എസ്കലേറ്റ് ചെയ്ത് അത്യാവശ്യം ത്രില്ലിംഗ് ആയ നിലയിൽ തന്നെ അവസാനിക്കുന്ന സ്ഥിരം റോബ്ബറി ക്ളീഷ്ഡ് രീതിയിലേക്ക് നോകാസ് ഒരു സമയത്തും പോവുന്നില്ല, അത് കൊണ്ട് തന്നെ ആ വിഭാഗത്തിലേക്ക് അല്ലെങ്കിൽ ആ ചട്ടക്കൂടിലേക്ക് ഈ സിനിമയെ ഒതുക്കുന്നത് ശെരിയാണെന്നും തോന്നുന്നില്ല.

കുറച്ച് വർഷങ്ങൾ പിറകോട്ട് പോവാം, 2004 ലേക്ക്,ഇനി പറയാൻ പോവുന്ന കാര്യങ്ങൾ യാതൊരു രീതിയിലും അതിശയോക്തി ചേർക്കാത്ത, തികച്ചും സത്യമായ ഒരു കാര്യമാണ് എന്ന ബോധ്യത്തിൽ വായിക്കാൻ അപേക്ഷ. പതിനാറ് വർഷങ്ങൾ മുൻപുള്ള ഒരു ഈസ്റ്റർ കാലം, പശ്ചാത്തലം നോർവേ. ആഘോഷങ്ങളിലും അലയൊലികളിലും മുങ്ങി നിൽക്കുകയാണ് ആ നഗരം, എല്ലാവരും തിരക്കുകളിലാണ്, ഈ സമയത്താണ് നോർവെയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൊള്ള അരങ്ങേറുന്നത്.

ആയുധ ധാരികളായ ഒരു കൂട്ടം വ്യക്തികൾ നഗരത്തിൽ ഒരു കൊള്ളയ്ക്ക് തയാറെടുക്കുന്നുണ്ട് എന്ന് ഈ സംഭവം അരങ്ങേറുന്നതിന് ദിവസങ്ങൾക്ക് മുൻപേ പോലീസിനും ഇന്റലിജൻസിനും വിവരം ലഭിച്ചിരുന്നത്രെ. എന്നാൽ ഇത്രയും ഗൗരവമേറിയ ഒരു സംഭവം പൊതുവെ വലിയ കുറ്റകൃത്യങ്ങൾ ഒന്നും അരങ്ങേറാറില്ലാത്ത നാട്ടിൽ, അതും തങ്ങളുടെ മൂക്കിന് കീഴിൽ വെച്ച് നടക്കും എന്ന് വിശ്വസിക്കാൻ അവർക്ക് ബുദ്ധിമുട്ടായിരുന്നു, അതും പോരെങ്കിൽ ഈസ്റ്റർ ആയതിനാൽ പോലീസുകാർ മിക്കവരും അവധിയിലും ആയിരുന്നു.

കടുകിട പോലും പിഴയ്ക്കരുത് എന്ന ചിന്താഗതിയിൽ കഠിനമായ പരിശീലനവും പ്ലാനിങ്ങും എല്ലാം ഈ ഒരു മൈമെന്റിലേക്ക് വന്ന് ചേരുകയാണ്. ബുള്ളറ്റ്പ്രൂഫ് ജാക്കറ്റുകൾ, മാസ്കുകൾ, ആവശ്യത്തിന് ആയുധങ്ങൾ തുടങ്ങി എല്ലാ രീതിയിലും വന്നിറങ്ങിയവർ തയാറായിരുന്നു. ഈ പദ്ധതി വിജയിക്കാൻ തങ്ങൾ അവിടെ ചെലവഴിക്കേണ്ട മിനിറ്റും സെക്കന്റുകളും വരെ അവർ അളന്ന് മുറിച്ച് പഠിച്ചിരുന്നു എന്നിടത്താണ് അരങ്ങേറിയ സംഭവത്തിന്റെ പിറകിലെ മാസ്റ്റർമൈൻഡിന്റെ പവർ മനസിലാവുന്നത്.

ഈ ഒരു സംഭവമാണ് ഈ ചിത്രത്തിന് ആധാരം, പക്ഷെ ഇവിടെ വ്യത്യസ്തമായി എന്താണെന്ന് വെച്ചാൽ ഒരു ഡോകിയുമെന്ററി സ്റ്റൈലിൽ ഷേക്കൻ കാം ഒക്കെ ഉപയോഗിച്ച് റിയലിസ്റ്റിക്ക് ആയി, ഒരു ബാങ്ക് റോബ്ബറി എങ്ങനെയാണോ നടക്കുന്നത് അത് അതേപടി പകർത്തി വെച്ചിരിക്കുകയാണ് ഇവിടെ. കഥാപാത്രങ്ങളോ, സബ് പ്ലോട്ടുകളോ, കഥാപാത്ര വികസനമോ, ത്രില്ലിംഗ് ആയ പേ ഒഫൊ ഒന്നും തന്നെയില്ല. ഒരു വ്യത്യസ്തമായ ചിത്രമാണ് നോകാസ്, എല്ലാവര്ക്കും ഇഷ്ടപ്പെടണം എന്നില്ല, കണ്ട് നോക്കാവുന്നതാണ്.