NOBODY – നോബഡി (2021)

ടീം GOAT റിലീസ് : 7
NOBODY – നോബഡി (2021) poster

പോസ്റ്റർ: അൻഷാദ്

ഭാഷ ഇംഗ്ലീഷ്
സംവിധാനം ഇല്യ നൈശുള്ളർ
പരിഭാഷ രാജീവ് പി എം
ജോണർ ആക്ഷൻ , ത്രില്ലെർ
ഡൗൺലോഡ്
ഡൗൺലോഡുകൾ

ബ്രേക്കിങ് ബാഡ് സീരീസിലും അതിന്റെ സ്പിൻ ഓഫ് ആയ ബെറ്റർ കാൾ സോൾ സീരീസിലും
പ്രധാനകഥാപാത്രത്തിനെ അവതരിപ്പിച്ച ബോബ് ഓഡൻക്രിക്ക് നായകനായി ജോൺ വിക്ക് സിനിമയുടെ അതെ നിർമ്മാതാക്കൾ നിർമ്മിച്ച ആക്ഷൻ ത്രില്ലെർ സിനിമയാണിത്.

ഭാര്യാപിതാവിന്റെ മേറ്റൽ ഫാബ്രിക്കേഷൻ കമ്പനിയിൽ
ജോലി ചെയുന്ന സാദാരണക്കാരനാണ് ഹച്ച് മാൻസൽ. അയാളോട് ഇളയ മകൾക്കല്ലാതെ ഭാര്യക്കും മകനും വലിയ അടുപ്പമില്ല. ഒരിക്കൽ അയാളുടെ വീട്ടിലേക്ക് രണ്ടു കള്ളന്മാർ അതിക്രമിച്ചു കടക്കുകയും തുടർന്നുണ്ടാവുന്ന സംഭവങ്ങളുമാണ് സിനിമ.

സാദാരണക്കാരനായ നായകനും അയാൾക്ക് ചുറ്റും പെട്ടന്നുണ്ടാവുന്ന സംഭവങ്ങളിൽ സഹികെട്ടു അയാൾ തന്റെ ഭൂതകാലത്തേ
അവസ്ഥയിലേക്ക് പോകുന്നതും പോലെ ഉള്ള ഏതൊരു ആക്ഷൻ സിനിമയിലെ കഥയാണ് ഇവിടെയും കാണിക്കുന്നത്. സിനിമയുടെ തുടക്കത്തിൽ ദുഖകരമായ അവസ്ഥയും പെട്ടന്നുള്ള നായകന്റെ മാസ്സ് മാറ്റങ്ങളുമൊക്കെ വളരെ മികച്ച രീതിയിൽ ആക്ഷനും
വയലെൻസും വേണ്ടുവോളം ചേർത്ത് ഏതൊരു ആക്ഷൻ ത്രില്ലെർ പ്രേമിക്കും ആസ്വദിച്ച് കാണാവുന്ന രീതിയിൽ ഉള്ളൊരു സിനിമയാണിത്.
ആക്ഷൻ ത്രില്ലെർ സിനിമ പ്രേമികൾ തീർച്ചയായും കാണുക.