ഭാഷ | സ്പാനിഷ് |
---|---|
സംവിധാനം | Albert Pintó |
പരിഭാഷ | ശ്രീകേഷ് പി എം, ഷാഫി വെൽഫെയർ, ആദർശ് ബി പ്രദീപ് |
ജോണർ | ത്രില്ലർ, ഡ്രാമ |
നടുക്കടലിൽ ഒഴുകി നടക്കുന്ന ഒരു കണ്ടെയ്നർ.അതിനുള്ളിൽ ഗർഭിണിയായ ഒരു യുവതി. അവളുടെ അതിജീവനമാണ് ഈ സിനിമയിൽ. വെള്ളം കയറി ഏത് നിമിഷവും കണ്ടെയ്നർ മുങ്ങി പോകാവുന്ന സാഹചര്യം
കയ്യിൽ ഭക്ഷണവും വെള്ളവും കുറവ്..ഫോൺ ഉണ്ട്... അതും കംപ്ലയിന്റ് പൂർണ ഗർഭിണി ആയതുകൊണ്ട് ഇടയ്ക്കിടെ ഉണ്ടാവുന്ന പ്രസവവേദനയും
സംഭവിക്കാനുള്ളത് സംഭവിക്കുന്നു..
നടുക്കടലിൽ കണ്ടെയ്നറിനുള്ളിൽ അവളൊരു പെൺകുഞ്ഞിന് ജന്മം നൽകുന്നു..അപ്പോൾ ആ കുഞ്ഞിനേയും കൊണ്ട് അവൾ അതിജീവിക്കുമോ? അങ്ങനെ എങ്കിൽ എങ്ങനെ?
ത്രില്ലടിപ്പിക്കുന്ന നിമിഷങ്ങൾക്കൊപ്പം ഇമോഷണലി കണക്ട് ആവുന്ന നിരവധി സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന മിയ എന്ന യുവതി..
പലപ്പോഴും വിഭ്രാന്തിയുടെ നിമിഷങ്ങളിലൂടെ അവൾ കടന്നുപോകുന്നുണ്ട്. സ്വന്തം രാജ്യത്തെ യുദ്ധ സമാനമായ സാഹചര്യത്തിൽ നിന്നും രക്ഷപെടാൻ ആയി ഭർത്താവിനോപ്പം ഇറങ്ങി പുറപ്പെട്ടതാണ് മിയ,പക്ഷെ വിധി അവളെ കൊണ്ടെത്തിച്ചതോ നടു കടലിലും. ആ സാഹചര്യം എന്താണെന്ന് സിനിമയുടെ തുടക്കത്തിൽ കാണിക്കുന്നുണ്ട്..
ഒന്നരമണിക്കൂർ നല്ലൊരു അനുഭവം..വെൽ മേക്കിങ്
മിയ ആയെത്തിയ അന്ന കാസ്റ്റിലോയുടെ കൺവീൻസിങ് ആയ പ്രകടനം ഒറ്റ കഥാപാത്രത്തിലൂടെ ആണ് സിനിമ മുന്നോട്ട് പോകുന്നത്..
മിയയുടെ അതിജീവനശ്രമങ്ങൾ കൺവീൻസിങ് ആയി തന്നെയാണ് പ്രെസെന്റ് ചെയ്തിരിക്കുന്നത്
ധൈര്യമായി കണ്ടോളൂ... നഷ്ടം വരില്ല.