ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | John Erick Dowdle |
പരിഭാഷ | സലിം കായംകുളം |
ജോണർ | ആക്ഷൻ, ത്രില്ലർ |
Cardiff എന്ന അമേരിക്കൻ കമ്പനിയുടെ പുതിയ ജോലിക്കാരൻ ആണ് ജാക്ക്. ജോലിസംബന്ധമായ ആവശ്യത്തിന് ജാക്കും ഭാര്യയും 2 കുട്ടികളും കൂടി ഏഷ്യയിലെ ഒരു രാജ്യത്ത് പറന്നു ഇറങ്ങുന്നു. അവിടെ അവർ ഒരു ഹോട്ടൽ മുറിയിൽ താമസിക്കുന്നു. എന്നാൽ അവിടെ ഒരു കലാപം പൊട്ടിപുറപ്പെടുന്നു. വിദേശികളായ ആളുകളെയെല്ലാം തിരഞ്ഞുപിടിച്ചു അവർ കൊന്നു കളയുന്നു. ഇതെല്ലാം അറിയുന്ന ജാക്ക് തന്റെ കുടുംബത്തെ രക്ഷിക്കാനായി ഹോട്ടലിലേക്ക് പുറപ്പെടുകയും തന്റെ കുടുംബത്തെയും കൊണ്ട് ഒരു കൂട്ടം കൊലയാളികളുടെ മുമ്പിൽ നിന്ന് അവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തുകയും ചെയുന്നു.
സിനിമ കാണുന്നവരെ നല്ലതുപോലെ ത്രില്ലടിപ്പിക്കുന്നുണ്ട്. തുടക്കം മുതൽ അവസാനം വരെ എന്താവും എന്താവും ഇനി അടുത്തത് എന്ന് വിചാരിച്ചു കാണാം. കൊലയാളികളുടെ ഒരു വലിയ ജനക്കൂട്ടത്തിന്റെ ആക്രമണത്തിൽനിന്നും അവർ എങ്ങനെ രക്ഷപെടും?
Survival മൂവീസ് ഇഷ്ടപ്പെടുന്നവർ തീർച്ചയായും കണ്ടിരികേണ്ട ഒരു മികച്ച ചിത്രം.