NINNILA NINNILA – നിന്നിലാ നിന്നിലാ (2021)

ടീം GOAT റിലീസ് : 60
NINNILA NINNILA – നിന്നിലാ നിന്നിലാ (2021) poster

പോസ്റ്റർ: DEEKEY

ഭാഷ തെലുങ്ക്
സംവിധാനം Ani. I.V. Sasi
പരിഭാഷ സിയാദ് സാദിഖ്‌
ജോണർ റൊമാൻസ്, കോമഡി
ഡൗൺലോഡ്
ഡൗൺലോഡുകൾ

രുചികരമായ രീതിയിൽ പാകം ചെയ്തെടുത്ത ഏവർക്കും ഇഷ്ടപെടുന്ന ഒരു മനോഹര വിഭവം എന്ന് ഈ സിനിമയെ നമുക്ക് വിളിക്കാം.

ലണ്ടനിലെ വലിയ ഒരു റെസ്റ്റോറന്റിൽ ജോലിക്കാർ പാകം ചെയ്ത വിഭവങ്ങളുടെ മണം കൊണ്ട് മാത്രം അത് നല്ലതാണോ ചീത്തയാണോ എന്ന് അറിയാൻ കഴിവുള്ള ഒരു വലിയ പാചകക്കാരൻ ഉണ്ടായിരുന്നു . അദ്ദേഹത്തിന്റെ അടുക്കലേക്ക് ഒരു ദിവസം നമ്മുടെ കഥാനായകൻ ജോലിക്കായി എത്തുന്നു . അങ്കിളിന്റെ റെക്കമെൻറ്റേഷൻ കൊണ്ട് അവിടെ ജോലിക്കെത്തിയ നായകന് വെരി വെരി സ്ട്രിക്‌ട് ആയ ആ വലിയ പാചകക്കാരന്റെ മുൻപിൽ പിടിച്ചു നിൽക്കാൻ സാധിക്കുമോ ????
പതിനഞ്ചു വർഷമായി പാചകം ഒന്നും ചെയ്യാതെ മണം നോക്കി മറ്റുള്ളവരുടെ പാചകം വിലയിരുത്തുന്ന ആ മനുഷ്യൻ എന്തുകൊണ്ട് ഇപ്പോൾ പാചകം ഒന്നും ചെയ്യുന്നില്ല ?? അതിനു പിന്നിലെ കഥ എന്താണ് ??
എല്ലാം കണ്ടറിയുക.

നായകൻറെ ഫ്ളാഷ്ബാക്കും , ഇപ്പോളത്തെ ജീവിതവും എല്ലാം ചെറിയൊരു കണ്ണീരോടെ അതിലും കൂടുതൽ മന്ദസ്മിതത്തോടെയേ നമുക്ക് കണ്ടിരിക്കാൻ സാധിക്കുക ഉള്ളു . പാചകത്തിന്റെ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ മനോഹരമായ ഒരു റൊമാന്റിക് ഫാന്റസി കോമഡി ചിത്രമാണിത്.