ഭാഷ | മാൻഡറിൻ |
---|---|
സംവിധാനം | Muye Wen |
പരിഭാഷ | സാരംഗ് ആർ എൻ |
ജോണർ | കോമഡി, ഡ്രാമ |
മൊബൈൽ റിപ്പയർ ഷോപ്പ് നടത്തി പോവുകയാണ് ജിങ്-ഹൊ. വളരെ ദാരിദ്ര്യത്തിലൂടെ കടന്ന് പോകുന്ന അവനു ജീവിതത്തിൽ ഒരു ലക്ഷ്യമെ ഉള്ളൂ അനിയത്തിയുടെ (ടോങ്) ഓപ്പറേഷൻ നടത്തണം. അങ്ങനെ ഇരിക്കെ തൻ്റെ കൂട്ടുകാരൻ്റെ സഹായത്തോടെ ഒരു ലോഡ് മൊബൈൽ ഫോണുകൾ അവനു കിട്ടുന്നു. ഇതുവഴി തൻ്റെ ജീവിതം മാറ്റി മറിക്കാനുള്ള ജിങ്-ഹൊയുടെ പരിശ്രമങ്ങളാണ് പിന്നീട് ചിത്രം പറയുന്നത്.
കഥാപാത്രങ്ങളുടെ മികച്ച പ്രകടനവും , ഗംഭീര മേക്കിങ് കൂടി ആയപ്പോൾ കാണുന്ന പ്രേക്ഷകൻ്റെ മനസ്സ് നിറക്കാൻ സിനിമക്ക് സാധിച്ചു.
ബോക്സ് ഓഫീസിൽ $211 മില്യൺ നേടി വിജയച്ച ചിത്രം ബെസ്റ്റ് ഇൻ്റർനാഷണൽ ഫീച്ചർ ഫിലിമിനായി ഓസ്കാറിലേക്ക് സബ്മിറ്റ് ചെയ്യുകയും ഉണ്ടായി.
ഇന്നല്ലെങ്കിൽ നാളെ ജീവിതം മാറി മറിയുമെന്ന പ്രതീക്ഷയിൽ കഷ്ടപ്പെടുന്ന ഓരോ തൊഴിലാളികൾക്കും വേണ്ടി ഈ ചിത്രം സമർപ്പിക്കുന്നു.