ഭാഷ | കൻ്റോണീസ് |
---|---|
സംവിധാനം | Benny Chan |
പരിഭാഷ | അൽ നോളൻ |
ജോണർ | ആക്ഷൻ, ക്രൈം |
ജാക്കി ചാന്റെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ് ന്യൂ പോലീസ് സ്റ്റോറി.
വീഡിയോ ഗെയിമുകളെ ജീവിതത്തിൽ അനുകരിച്ച് ബാങ്ക് കൊള്ളകളും പോലീസ് കൂട്ടക്കൊലകളും നടത്തുന്ന അത്യന്തം അപകടകാരിയായ ഒരു സംഘത്തിന്റെ തലവനാണ് ജോ..... ഒരിക്കൽ സീനിയർ പോലീസ് ഇൻസ്‌പെക്ടറായ ചാനിന്റെ നേതൃത്വത്തിൽ ഒരു പോലീസ് സംഘം ഈ ഗ്യാങ്ങുമായി നേരിട്ട് ഏറ്റുമുട്ടുന്നു....
കൺമുൻപിൽ വെച്ച് തന്റെ സഹപ്രവർത്തകർ അതിദാരുണമായി കൊല്ലപ്പെടുന്നതിന് ദൃക്‌സാക്ഷിയാകേണ്ടി വരുന്ന ചാനിനെ മരണത്തെക്കാൾ വലിയ വേദനയായ കുറ്റബോധവും നിരാശയും നൽകി ജോ വെറുതെ വിടുകയാണ്....ആ സംഭവത്തിന് ശേഷം അയാൾ സ്വബോധത്തോടെ ഒരു നിമിഷം പോലും ജീവിച്ചിട്ടില്ല.... എന്നാൽ കുറേ കാലത്തിന് ശേഷം പോലീസ് ഓഫീസർ അസിസ്റ്റന്റ് ആയി വന്ന് തന്റെ അടുക്കലെത്തിയ ഫ്രാങ്ക് എന്ന ചെറുപ്പകാരനുമായി പക വീട്ടാൻ വീണ്ടും അയാൾ ആ ഗ്രൂപ്പിനെ തേടിയിറങ്ങുകയാണ്....
ജാക്കി ചാൻ സിനിമകളിൽ കാണപ്പെടുന്ന ആക്ഷൻ രംഗങ്ങളുടെ മികവും ആവേശവും ഈ സിനിമയിലും ഒട്ടും കുറവ് വന്നിട്ടില്ല.