NE ZHA 2 – നെ ഷാ 2 (2025)

ടീം GOAT റിലീസ് : 419
NE ZHA 2 – നെ ഷാ 2 (2025) poster

പോസ്റ്റർ: DECKBYTE

ഭാഷ മാൻഡറിൻ
സംവിധാനം Yu Yang
പരിഭാഷ റെമോ റെമോ
ജോണർ ഫാന്റസി, ആനിമേഷൻ
ഡൗൺലോഡ്
ഡൗൺലോഡുകൾ

2025 പുറത്തിറങ്ങിയ ഈ ആനിമേഷൻ സിനിമ രണ്ട് ബില്യൺ യുഎസ് ഡോളറിനു മുകളിൽ കളക്ഷൻ നേടിയ ബ്രഹ്‌മാണ്ഡമായ ചിത്രമാണ്.

ചൈനീസ് പുരാണകഥയിൽ നിന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്, പ്രധാന കഥാപാത്രമാണ് "നെ ഷാ" എന്ന 3 വയസ്സുകാരൻ. ദേവീക അംശമായി ജനിക്കേണ്ടിരുന്ന നെ ഷാ ജനിച്ചത് അതിതീവ്രമായ ശക്തിയുള്ള ഒരു അസുരനായിട്ടാണ്.

അവന്റെ അസുര സ്വഭാവം കാരണം എല്ലാരും വെറുത്തിരുന്നു, എല്ലാവരും അവഗണിച്ച ആ അസുരൻ ഒടുവിൽ സ്വന്തം ശരീരം ബലി നൽകി ജനങ്ങളുടെ രക്ഷകനായി മാറി.

അവന്റെ ആത്മാവിന് കുടിയിരിക്കാൻ തായ്യി മഹർഷി പവിത്രമായ താമരയെ ആശ്രയിക്കുന്നു. ശേഷം ആ അസുരൻ തന്റെ വിധിയെ തിരുത്തി എഴുതുന്നതാണ് ബ്രഹ്‌മാണ്ഡമായ ഈ ചിത്രം പറയുന്നത്.

നിരവധി കളക്ഷൻ റെക്കോർഡുകളാണ് ഈ ചിത്രം നേടിയത്.

* ആഗോള ബോക്സ് ഓഫിസിൽ 2 ബില്യൺ ഡോളർ കടന്ന 7-ാമത്തെ ചിത്രം.

* ബില്യൺ ഡോളർ ക്ലബ്ബിൽ കേറിയ ആദ്യത്തെ ഹോളിവുഡ് ഇതര ചിത്രം.

* ഒരു രാജ്യത്ത് ഏറ്റവും കൂടുതൽ ടിക്കറ്റ് വിറ്റഴിച്ച ചിത്രം.

* ലോകത്ത് ഏറ്റവും കളക്ഷൻ നേടിയ അനിമേഷൻ ചിത്രം.

* ഏറ്റവും കളക്ഷൻ നേടിയ ഹോളിവുഡ് ഇതര ചിത്രം.