പോസ്റ്റർ: DECKBYTE
ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | Chris Brancato, Carlo Bernard, Doug Miro |
പരിഭാഷ | ഹാരിസ് പി വി ഇടച്ചലം |
ജോണർ | ഡ്രഗ് ക്രൈം, ത്രില്ലർ, ക്രൈം, എപിക്, ബയോഗ്രഫി, ഡ്രാമ |
1980-കളിലെ മെക്സിക്കോയിൽ, മയക്കുമരുന്ന് കടത്തുകാർ ചിതറിക്കിടന്നിരുന്ന ഒരു കാലഘട്ടത്തിലാണ് സീരീസ് ആരംഭിക്കുന്നത്.
ഒരു മുൻ പോലീസ് ഉദ്യോഗസ്ഥനായ മിഗുവേൽ ഏഞ്ചൽ ഫെലിക്സ് ഗയാർഡോ മെക്സിക്കോയിലെ മയക്കുമരുന്ന് വ്യാപാരം ഏകീകരിക്കാനും ഒരു വലിയ സാമ്രാജ്യം (ഗ്വാഡലജാര കാർട്ടൽ) സ്ഥാപിക്കാനും ശ്രമിക്കുന്നതാണ് പ്രധാന ഇതിവൃത്തം.
അതേസമയം, യുഎസ് ഡിഇഎ
ഏജൻ്റായ കിക്കി കാമരേന തൻ്റെ ഭാര്യയെയും മകനെയും കൂട്ടി കാലിഫോർണിയയിൽ നിന്ന് ഗ്വാഡലജാരയിലേക്ക് താമസം മാറുന്നു. കികി, അഴിമതി നിറഞ്ഞ മെക്സിക്കൻ സംവിധാനങ്ങളെ അവഗണിച്ച്, ഗയാർഡോയുടെ വളർന്നുവരുന്ന കാർട്ടലിനെതിരെ ഒറ്റയ്ക്ക് പോരാടാൻ തീരുമാനിക്കുന്നു.
ഗയാർഡോ രാജ്യത്തെ വിവിധ 'പ്ലാസ' (പ്രദേശങ്ങൾ) തലവന്മാരെ ഒരുമിപ്പിച്ച് ഒരു വലിയ മയക്കുമരുന്ന് ശൃംഖല കെട്ടിപ്പടുക്കുന്നതിലും, കൊക്കെയ്ൻ വ്യാപാരത്തിനായി കൊളംബിയൻ കാർട്ടലുകളുമായി (പ്രത്യേകിച്ച് കാലി കാർട്ടലുമായി) ബന്ധം സ്ഥാപിക്കുന്നതിലുമാണ് പ്രധാനമായും സീസൺ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
സീസൺ പുരോഗമിക്കുമ്പോൾ, കികി കമാരേനയുടെ അന്വേഷണങ്ങൾ കാർട്ടലിന് വലിയ ഭീഷണിയാകുന്നു.
അശ്ലീല സംഭാഷണങ്ങളും നഗ്നതാ ദൃശ്യങ്ങളും ഉള്ളതിനാൽ, പ്രായപൂർത്തിയായവർ മാത്രം കാണുക.