പോസ്റ്റർ: എ ആർ റിഹാൻ
ഭാഷ | കൊറിയൻ |
---|---|
സംവിധാനം | Yoon Jong-bin |
പരിഭാഷ | ശ്രീകേഷ് പി എം, ഷാഫി വെൽഫെയർ, നിതിൻ കോഹിനൂർ, അശ്വിൻ കൃഷ്ണ ബി ആർ, ആദർശ് ബി പ്രദീപ് |
ജോണർ | ത്രില്ലർ, ഡ്രാമ |
യഥാർത്ഥ സംഭവങ്ങളെ ആസ്‌പദമാക്കി Netflix ഇറക്കിയ Crime thriller drama ആണ് Narco സൈന്റ്സ് Suriname പുറംലോകത്തിന് വലിയ രീതിയിൽ പരിചിതം അല്ലാത്ത എന്നാൽ ഒരുപാട് ബിസിനസ് സാധ്യതകൾ ഉള്ള ഒരു കൊച്ചു രാജ്യത്ത് തന്റെ ബിസിനസ് സ്വപ്നങ്ങളുമായി വന്ന Kang In Gu ഒരു ചതിയിൽ പെടുകയും തുടർന്ന് അതിന് കാരണക്കാരൻ അവിടുത്തെ Druglord നെ പിടിക്കാൻ ഒരു NIS Secret Operation ന്റെ ഭാഗമാവുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് 6 എപ്പിസോഡ് ഉള്ള സീരിസിൽ പറഞ്ഞു പോകുന്നത്
Hwang Jung Min, Ha Jung Woo, Park Hae Soo, Jo Woo Jin, Chang Chen അങ്ങനെ ഒരു Star Studded Cast തന്നെ അണിനിരക്കുന്നുണ്ട് Series ഇൽ, എല്ലാവരും കിടിലൻ പെർഫോ, ഇവരുടെ പെർഫോമൻസ് കാണാൻ മാത്രം Worth ആണ് Series.
Especially Hwang Jung Min, പുള്ളി ഈ ടൈപ്പ് roles മുമ്പ് ചെയ്തിട്ടുള്ളതാണ് എന്നാലും പുള്ളിയുടെ പെർഫോമൻസ് കാണാൻ എന്താ രസം, അതേപോലെ തന്നെ ആ കഥാപാത്രത്തെ hate ചെയ്യിപ്പിക്കുന്നതിൽ പുള്ളി വിജയിച്ചിട്ടുണ്ട്. Ha Jung Woo വും ഒരേ പൊളി, നല്ല കിടിലൻ Production Quality, സാവധാനം ആണ് കഥ പറഞ്ഞു പോകുന്നതെങ്കിലും നല്ല Intriguing ആയിട്ടുള്ള Storyline, കുറെ Pressure points ഉം cliffhangers ഉം ഒക്കെ ആയി ഒരു Crime Thriller എന്ന നിലക്ക് നല്ല രീതിയിൽ രസിച്ചു കാണാൻ പറ്റുന്ന സീരീസ് ആണ് Narco Saints.