ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | Christian Carion |
പരിഭാഷ | ശ്രീകേഷ് പി എം |
ജോണർ | ത്രില്ലർ, മിസ്റ്ററി |
ആക്ഷൻ ഹീറോയല്ലാ.
അതിമാനുഷികനല്ല.
സ്വന്തം മകൻ നഷ്ടമാകരുത് എന്ന് കരുതി അവനുവേണ്ടി അന്വേഷിച്ചിറങ്ങിയ ഒരച്ഛൻ.
ഇതിന്റെ സംവിധായകൻ ക്രിസ്ത്യൻ കാരിയൻറെ തന്നെ 2017ൽ ഇറങ്ങിയ ഫ്രഞ്ച് സിനിമയുടെ ഇംഗ്ലീഷ് റീമേക്കാണ് മൈ സൺ. ഒറിജിനൽ ഫ്രഞ്ച് ചിത്രം ഞാൻ കണ്ടിട്ടില്ല. ഒരു ഗംഭീര സിനിമയായി തോന്നിയില്ലെങ്കിലും മടുപ്പിച്ചില്ല. നായകനായ എഡ്ഡിയെ അവതരിപ്പിച്ച മാക്കവോയ് യുടെയും ഭാര്യയായി വന്ന ക്ലെയർ ഫോയുടെയും മികച്ച പെർഫോമൻസ് തന്നെ ഈ സിനിമയുടെ കാതൽ.
സ്ക്രിപ്റ്റ് വായിക്കാതെ, അതാത് ദിവസങ്ങളിൽ ഷൂട്ട് ചെയ്യുമ്പോൾ കഥയറിഞ്ഞും ഇമ്പ്രൂവൈസ്സ് ചെയ്തുമാണ് മാക്കവോയ് ഈ ചിത്രത്തിൽ അഭിനയിച്ചത് എന്ന് വായിച്ചിട്ടുണ്ട്. അതിന്റെ നാച്ചുറാലിറ്റി അദ്ദേഹത്തിൻറെ പ്രകടനത്തിൽ കാണാനുണ്ട്. മഴ പെയ്തു മാറാത്ത സ്കോട്ട്ലൻഡിലെ ഗംഭീരമായ ലൊക്കേഷനുകൾ മനോഹരമായ ഒപ്പിയെടുത്ത ക്യാമറയും, പടത്തിന്റെ മൂഡിനോട് ചേർന്നു നിൽക്കുന്ന പശ്ചാത്തലസംഗീതവും ആണ് ഈ സിനിമയുടെ പ്ലസ് പോയിൻറ്.
നെഞ്ചിടിപ്പ് കൂട്ടുന്ന ഗ്രിപ്പിങ് ത്രില്ലർ എന്ന് പ്രതീക്ഷിച്ച് ആരും ഈ സിനിമ കാണരുത്. തിരോധാനം ചെയ്യപ്പെട്ട കുട്ടിയുടെ അച്ഛൻറെയും അമ്മയുടെയും വൈകാരിക വായ്പുകൾക്ക് പ്രാധാന്യം നൽകി ഒരുക്കിയ ത്രില്ലർ മൂഡുള്ള ഒരു ഡ്രാമയാണ് ചിത്രം. കാണാവുന്ന ഒരു തണുത്തു വിറച്ച മിസ്ട്രി ഡ്രാമ.