ഭാഷ | കൊറിയൻ |
---|---|
സംവിധാനം | Kim Jang-Han |
പരിഭാഷ | റുറോണി കെൻഷിൻ |
ജോണർ | റൊമാൻസ്, കോമഡി, ഡ്രാമ, ഫാന്റസി |
2023-ൽ നെറ്റ്ഫ്ലിക്സിലൂടെ സംപ്രേഷണം ചെയ്ത് തുടങ്ങി, ചുരുങ്ങിയ സമയത്തിനുള്ളിൽ ലോകമെമ്പാടും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുകയും ടോപ്പ് റേറ്റിംഗിൽ സ്ഥിരത പുലർത്തുകയും ചെയ്ത 16 എപ്പിസോഡുകൾ അടങ്ങിയ മികച്ച ഡ്രാമയാണ് മൈ ഡീമൻ.
ഡു ഡു-ഹീ (കിം യൂ ജങ് ) മിറേ F&B എന്ന കമ്പനിയുടെ മാനേജിങ് ഡയറക്ടർ ആണ്. ബിരുദം നേടി കഴിഞ്ഞു ചെറുപ്രായത്തിൽ തന്നെ സ്വന്തമായി ഒരു ബിസിനസ് നടത്തി വിജയിപ്പിച്ചു കാണിച്ച മിടുക്കിയായ പെൺകുട്ടിയാണ് അവൾ. ശേഷം ബിസിനസ് മിറേ ഗ്രൂപ്പ് ഏറ്റെടുത്ത് മിറേ F&B എന്നായി.
ജോങ് ഗു-വോൺ (സോങ് കാങ് ) 200 വർഷമായി ഭൂമിയിൽ നിലനിൽക്കുന്ന ഒരു ഭൂതമാണ്. മനുഷ്യ മനസ്സിനെ വശീകരിക്കുകയും മനുഷ്യൻ്റെ ആഗ്രഹങ്ങൾ സാധിച്ചു നൽകി, അതുവഴി 10 വർഷത്തേക്ക് ഉള്ള ഒരു കരാർ അവരെ കൊണ്ട് ഒപ്പിടിയിക്കുകയും 10 വർഷങ്ങൾക്ക് ശേഷം അവർ നരകത്തിലേക്ക് വിടുക എന്നതുമാണ് ഈ ഭൂതത്തിൻ്റെ പണി.
വിവാഹജീവിതമേ വേണ്ട എന്ന് കരുതി മുങ്ങിനടക്കുന്ന ഡു ഡു-ഹീയെ ഡേറ്റിങ്ങിന് വേണ്ടി നിർബന്ധിക്കുകയാണ് വളർത്തമ്മയായ ഡു ഡു-ഹീയുടെ മാഡം ജൂ. അങ്ങനെ ഒരു ഡേറ്റിന് സമ്മതിച്ച ഡു ഡു-ഹീ യാദൃശ്ചികമായി ജോങ് ഗു-വോണിനെ കണ്ടുമുട്ടുന്നത് മുതൽ ആണ് സീരീസ് പ്ലോട്ടിലേക്ക് കടക്കുന്നത്.
അത്യാവശ്യം ഫാന്റസിയും റൊമാൻസും കോമഡിയും ഇമോഷണൽ സീൻസും ഒക്കെ കോർത്തിണക്കി കൊണ്ട് നിർമിച്ച ഒരു ഡ്രാമ. നല്ല രീതിയിൽ തന്നെയാണ് ഡ്രാമ മുന്നോട്ട് പോകുന്നത്. ഡ്രാമയുടെ മികവ് എന്ന് പറയാനാകുന്നത് തന്നെ കിം യൂ ജങ് - സോങ് കാങ് കൂട്ട് കെട്ടിൽ പിറന്ന ഒരു ഡ്രാമ എന്നതാണ്. അത്രത്തോളം പോപ്പുലാരിറ്റി ഈ ഡ്രാമക്ക് ഉണ്ടായിട്ടുണ്ട്.
നിങ്ങൾ അമിത പ്രതീക്ഷ ഒഴിവാക്കി ഈ സീരിസിനെ സമീപിക്കുകയാണെങ്കിൽ ആസ്വാദനത്തെ ബാധിക്കാത്ത വിധം നല്ലൊരു സീരീസ് അനുഭവം തന്നെയായിരിക്കും മൈ ഡീമൻ.