MY CLIENT’S WIFE – മൈ ക്ലൈന്റ്സ് വൈഫ് (2018)

ടീം GOAT റിലീസ് : 351
MY CLIENT’S WIFE – മൈ ക്ലൈന്റ്സ് വൈഫ് (2018) poster

പോസ്റ്റർ: എ ആർ റിഹാൻ

ഭാഷ ഹിന്ദി
സംവിധാനം Prabhakar Meena Bhaskar Pant
പരിഭാഷ അശ്വിൻ കൃഷ്ണ ബി ആർ
ജോണർ ത്രില്ലർ, മിസ്റ്ററി
ഡൗൺലോഡ്
ഡൗൺലോഡുകൾ

2018-ൽ പുറത്തിറങ്ങിയ ഒരു ത്രില്ലർ ചിത്രമാണ് "മൈ ക്ലൈന്റ്‌സ് വൈഫ്‌". പേര് പോലെ തന്നെ ഒരു വക്കീലും തന്റെ കക്ഷിയുടെ ഭാര്യയുമായുള്ള  അന്വേഷണ പരമ്പരയാണ് ചിത്രം സൂചിപ്പിക്കുന്നത്. ഒരു ദിവസം ഒരു പെണ്ണ് തന്റെ ഭർത്താവ് തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചു എന്ന പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തുകയും. കേസ് ഫയൽ ചെയ്തതിലൂടെ പോലീസ് ഭർത്താവിന് ഒരു വക്കീലിനെ അറേഞ്ച് ചെയ്തു കൊടുക്കുകയും ചെയ്യുന്നു. ആ വക്കീൽ അന്ന് നടന്ന കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ചപ്പോൾ ഞെട്ടിക്കുന്ന പല രഹസ്യങ്ങളാണ് പുറത്തുവന്നത്. ഇതാണ് സിനിമയുടെ കഥ തന്തു.

സിനിമയുടെ ആദ്യത്തെ 20 മിനിറ്റിനു ശേഷം  പിന്നീട് ട്വിസ്റ്റുകളുടെ ചാകരയാണ്. ക്ലൈമാക്സ് കൂടി അടുക്കുമ്പോൾ ഒരു വമ്പൻ ട്വിസ്റ്റ് അവിടെയും ഒളിഞ്ഞിരിപ്പുണ്ട്. അത് കണ്ട് ചിലർക്ക് കിളി പോകാനും ചാൻസ് ഉണ്ട്. കുറച്ചു മുന്നേ ഇറങ്ങിയ പടമായതുകൊണ്ട് അതിന്റെതായ ചില പോരായ്മകൾ സിനിമക്കുണ്ട്. ലോ ബജറ്റിൽ എടുത്ത പടം ആയതുകൊണ്ട് തന്നെ ഡയറക്ഷനിലും, എഡിറ്റിങ്ങിലും, ബി.ജി.എമ്മിലും അതിന്റേതായ കുറവുണ്ട്. ഇതൊന്നും പ്രതീക്ഷിക്കാതെ  സിനിമയായി കാണുകയാണെങ്കിൽ, കാണുന്ന പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്ന ഒരു പടം തന്നെയാണ്. ത്രില്ലർ പ്രേമികൾക്ക് ഉറപ്പായും ഒരു വിരുന്ന് തന്നെയാണ് ഈ പടം.

അപ്പോ കണ്ടിട്ടാ അഭിപ്രായം പറയാൻ മറക്കേണ്ട.