ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | Kyle Newacheck |
പരിഭാഷ | റിധിൻ ഭരതൻ |
ജോണർ | മിസ്റ്ററി, ആക്ഷൻ |
NYPD പോലീസുകാരനായ നിക്ക് തന്റെ ഭാര്യയായ ഓഡ്രിയ്ക്ക് വിവാഹ സമയത്ത് യൂറോപ്പിലേക്ക് ഒരു ട്രിപ്പ് വാഗ്ധാനം ചെയ്തിരുന്നു. കാലക്രമേണ ആ യാത്ര തുടരാൻ നിക്കിന് സാധിച്ചതുമില്ല. ഓഡ്രിയ്ക്ക് ഇത് മനസ്സിൽ തങ്ങി നിൽകുന്നുമുണ്ടായിരുന്നു.
അങ്ങനെ തങ്ങളുടെ പതിനഞ്ചാമത്തെ വിവാഹ വാർഷിക ദിനത്തിൽ ഓഡ്രി ഈ യൂറോപ്യൻ യാത്രയേപ്പറ്റി ചോദിച്ചപ്പോൾ നിക്ക് ഒരു സർപ്രൈസ് പോലെ യൂറോപ്പ് യാത്ര ബുക്ക് ചെയ്തതായി തന്റെ പ്രിയതമയെ അറിയിക്കുന്നു.
തുടർന്ന് വിമാനത്തിൽ സഞ്ചരിക്കുന്ന സമയം യഥാർശ്ചികമായി ചാൾസ് എന്ന ഒരു കോടീശ്വരനെ കണ്ടു മുട്ടുകയും അവിടേ വെച്ച് ചാൾസ് ഇരുവരെയും തന്റെ അങ്കിളായ മാൽകം ക്വിൻസിന്റെ വിവാഹ പാർട്ടിക്ക് ക്ഷണിക്കുകയും ചെയ്യുന്നു.
തുടർന്ന് ഇരുവരും അവരുടെ കൂടെ കൂടുകയും ശേഷം നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിലുള്ളത്. കോമഡിക്കും ഇൻവെസ്റ്റിഗേഷനും ഒരേപോലെ പോലെ പ്രാധാന്യം നൽകിക്കൊണ്ട് എടുത്ത നല്ലൊരു ചിത്രം തന്നെയാണ് മർഡർ മിസ്റ്ററി.