MOVE TO HEAVEN – മൂവ് റ്റു ഹെവൻ (2021)

ടീം GOAT റിലീസ് : 37
MOVE TO HEAVEN – മൂവ് റ്റു ഹെവൻ (2021) poster

പോസ്റ്റർ: S V

ഭാഷ കൊറിയൻ
സംവിധാനം Sung-ho Kim
പരിഭാഷ ജേഹാ, സിറാജ് റഹ്‌മാൻ, കിന്റൽ വർക്കിച്ചൻ, നിതിൻ കോഹിനൂർ, ലക്ഷ്മി അശോകൻ
ജോണർ ഡ്രാമ, കോമഡി
ഡൗൺലോഡ്
ഡൗൺലോഡുകൾ

ഒരാൾ മരിച്ചു കഴിഞ്ഞാൽ അവർ മരിച്ച സ്ഥലം അല്ലെങ്കിൽ അവർ താമസിച്ച സ്ഥലം വൃത്തിയാക്കുക (Trauma Cleaning ) എന്നത് ആണ് മൂവ് റ്റു ഹെവൻ എന്ന കമ്പനിയുടെ ജോലി. കമ്പനി നടത്തുന്നത് ഹാൻ ജങ് യൂവും തന്റെ മകനായ ഗേരുഉം ചേർന്നാണ്. ഗേരു വളരെ ഗിഫ്റ്റ്ഡ് ആയ ഒരു വ്യക്തി ആണെങ്കിലും അവന് ഓട്ടിസം ഉണ്ട്.

അത് കൊണ്ട് തന്നെ അച്ഛന്റെ സ്നേഹവും എക്സ്ട്രാ കെയർ ഒക്കെ ആയിട്ടാണ് അവന്റെ ജീവിതം മുന്നോട്ട് പോകുന്നത്.എന്നാൽ പെട്ടെന്നൊരു ദിവസം അച്ഛൻ മരിക്കുന്നു. അവന് ലീഗൽ ഗാർഡിയൻ ആയിട്ട് പരുക്കൻ സ്വഭാവമുള്ളവനും, ഫൈറ്റർ -ഉം ആയ അങ്കിൾ എത്തുന്നു. ഒത്തുപോകാൻ ബുദ്ധിമുട്ട് ആണെങ്കിലും അവർ ഒരുമിച്ച് ചേർന്ന് മൂവ് റ്റു ഹെവൻ നടത്തിക്കൊണ്ട് പോകുന്നതാണ് കഥ. മെയിൻ പ്ലോട്ട് ആയി ഇത് പറയാം എങ്കിലും, അവർ ഏറ്റെടുക്കുന്ന ഓരോ ജോലികൾക്കും പിറകിൽ ഓരോ കഥകളും, ഒരുപാട് കഥാപാത്രങ്ങളും വന്ന് പോകുന്നുണ്ട്. ആകെ 10 എപ്പിസോഡുള്ള ഒരു കൊറിയൻ സീരിസ് ആണിത്.

മനസ്സും കണ്ണും നിറയ്ക്കുന്ന കുറച്ചധികം രംഗങ്ങളും, മികച്ച സൗണ്ട് ട്രാക്ക്സ് , നല്ല കാസ്റ് , നിലവാരം ഉയർത്തുന്ന മേക്കിങ് അങ്ങനെ കൂടുതലും പോസിറ്റീവ്കൾ അവകാശപ്പെടാൻ ഉള്ള ഒന്നാണ് ഈ സീരീസ്. എന്തായാലും 2021-ലെ മസ്റ്റ് വാച്ച് ലിസ്റ്റിൽ ഉൾപ്പെടുത്താവുന്ന കൊറിയൻ ഡ്രാമ കൂടി ആണ് മൂവ് റ്റു ഹെവൻ.

ഗേരു വിന് അസ്‌പേർജര്സ് സിന്ധ്രം ഉണ്ട്, ആളുകളുടെ ഇമോഷൻസ് മനസിലാക്കാനും, ആളുകളോട് ഇടപെടാനും ഉള്ള ബുദ്ധിമുട്ട് ഗേരു ആയിട്ട് ജീവിക്കുക ആയിരുന്നു ടാങ്ങ് ജുൻ സംഗ്.

അങ്കിൾ ആയി അഭിനയിച്ച ചോ സംഗ് ഗു ഇതിലും പെർഫെക്റ്റ് ആയിട്ട് ആർക്കും ഈ റോൾ ചെയ്യാൻ പറ്റും എന്ന് തോന്നുന്നില്ല അത് പോലെ പെർഫെക്ഷൻ ആയിരുന്നു ലേ ജെ ഹൂൻ ന്റെ അഭിനയം
നാ മു -ഗേരു 'ന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് നാമു . തന്റെ റോൾ വളരെ മികച്ചത് ആക്കി ഹോങ് സെയൂങ് ഹീ.

ഓരോ എപ്പിസോഡിലും ഒരുപാട് ഇമോഷണൽ രംഗങ്ങൾ ഉണ്ട്.....ഓരോ എപ്പിസോഡിലും വന്ന് പോവുന്ന ക്യാരക്ടേഴ്സ് അവരുടെ അഭിനയം ഒക്കെ വേറേ ലെവൽ തന്നെയാണ്.ചെറുതായിട്ട് പോലും കണ്ണ് നിറയാതെ നമ്മുക്ക് ഈ സീരീസ് കണ്ട് തീർക്കാൻ പറ്റില്ല.