MOVE THE GRAVE – മൂവ് ദി ഗ്രേവ് (2019)

ടീം GOAT റിലീസ് : 54
MOVE THE GRAVE – മൂവ് ദി ഗ്രേവ് (2019) poster

പോസ്റ്റർ: S V

ഭാഷ കൊറിയൻ
സംവിധാനം Seung-O Jeong
പരിഭാഷ അജ്മൽ എ കെ
ജോണർ കോമഡി, ഡ്രാമ
ഡൗൺലോഡ്
ഡൗൺലോഡുകൾ

ഇത് ഒരു കുടുംബചിത്രംമാണ്. ഇത് ഒരുതരം വിചിത്രമായ കുടുംബ പുനഃസമാഗമത്തെ ചുറ്റിപ്പറ്റിയാണ്. പ്രസവാവധിയുടെയും പേരും പറഞ്ഞ് ലീവ് എടുക്കാൻ നോക്കിയപ്പോൾ ആവശ്യമായ സമയം കമ്പനി തരാത്തതിനാൽ, പ്രശ്നക്കാരനായ 10വയസ്സുകാരന്റെ അമ്മയായ ഹേ-യോംഗ് ബെയ്ക്ക് ജോലി ഉപേക്ഷിക്കാൻ നിർബന്ധിതനാകുന്നു. അതേ ദിവസം തന്നെ, ആധുനികവത്കരണ പദ്ധതികൾ കാരണം പിതാവിന്റെ ശവക്കുഴി ബലമായി നീക്കം ചെയ്യണമെന്ന് അവൾക്ക് ഒരു മെസ്സേജ് ലഭിക്കുന്നു. അങ്ങനെ വർഷങ്ങൾക്ക് ശേഷം അവളും അവളുടെ മൂന്ന് സഹോദരിമാരും ഒരു സഹോദരനും കാറിൽ മാതൃരാജ്യ ദ്വീപിലേക്ക് പോകുന്നു.
ഇവിടെ നിന്നാണ് കഥ ആരംഭിക്കുന്നത്.

സഹോദരങ്ങൾ തമ്മിലുള്ള കലഹവും വൈകാരികവുമായ ബന്ധങ്ങളെ കുറിച്ചും മനോഹരമായി ഈ കൊച്ചു ചിത്രംത്തിലൂടെ പറയുന്നു. സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള തുല്യതയെ കുറിച്ചും,പുരുഷാധിപത്യത്തെ കുറിച്ചും സാരമായി ഇവിടെ സംവിധായകൻ വിമർശിക്കുകയും ചെയ്യുന്നുണ്ട്. ഒരുമയുടെ പ്രാധാന്യത്തെക്കുറിച്ച് ഊഷ്മളവും വ്യക്തവുമായി ഈ ചിത്രം ചൂണ്ടിക്കാട്ടുന്നുണ്ട്.

ഈ പരിവർത്തന കാലഘട്ടത്തിൽ എങ്ങനെ ജീവിക്കാം എന്ന ചോദ്യം സംവിധായകൻ നമ്മളോട് തന്നെ ഈ ചിത്രംത്തിലൂടെ ചോദിക്കുകയാണ്.

ഫീൽഗുഡ് ചിത്രങ്ങളുടെ ഗണത്തിൽ പെടുത്താവുന്ന നല്ലൊരു സാമൂഹ്യ പ്രസ്കതിയുള്ള ചിത്രമാണ് മൂവ് ദി ഗ്രേവ്.