ഭാഷ | റൊമേനിയൻ |
---|---|
സംവിധാനം | Marian Crisan |
പരിഭാഷ | ഹാരിസ് പി വി ഇടച്ചലം |
ജോണർ | Drama, Buddy |
റൊമാനിയൻ സംവിധായകൻ മരിയൻ ക്രിസാൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഓരു കൊച്ചു സിനിമയാണ് 2010 ഇൽ പുറത്ത് വന്ന മോർഗൻ.2012-അക്കാദമി അവാർഡിലെ മികച്ച അന്യഭാഷ ചിത്രത്തിനുള്ള റൊമാനിയയയുടെ ഒഫീഷ്യൽ എൻട്രിയായിരുന്നു മോർഗൻ.
റൊമാനിയൻ-ഹംഗേറിയൻ അതിർത്തിയിലെ ഒരു ചെറിയ പട്ടണമായ സലോണ്ടയിലെ പ്രാദേശിക സൂപ്പർമാർക്കറ്റിൽ സെക്യൂരിറ്റി ഗാർഡായി ജോലിചെയ്യുകയാണ് നാൽപതുകളിലുള്ള നെലു.
നിരവധി അനധികൃത കുടിയേറ്റക്കാർ ഹംഗറിയിലേക്കും പിന്നീട് പടിഞ്ഞാറൻ യൂറോപ്പിലേക്കും ഏത് വിധേനയും കടക്കാൻ ശ്രമിക്കുന്ന സ്ഥലമാണിത്. ഒരു പ്രഭാതത്തിൽ, നെലു നദിക്കരയിൽ ചൂണ്ടയിടവേ അതിർത്തി കടക്കാൻ ശ്രമിക്കുന്ന ഒരു തുർക്കിക്കാരൻ അയാളെ സമീപിച്ചു സഹായം ആവശ്യ പെടുന്നു.വാക്കാൽ ആശയവിനിമയം നടത്താൻ കഴിയാത്തതിനാൽ, രണ്ടുപേരും എങ്ങനെയൊക്കെയോ പരസ്പരം മനസ്സിലാക്കുന്നു. സാമ്പത്തിക പ്രയാസമുണ്ടായിരുന്ന നെലു തുർക്കിക്കാരൻ നൽകിയ സാമ്പത്തിക സഹായം ആദ്യം നിരസിച്ചെങ്കിലും പിന്നീട് അയാളുടെ നിർബന്ധം സഹിക്കാതെ കൈപറ്റുന്നു.ഈ അപരിചിതനെ എങ്ങനെ സഹായിക്കണമെന്ന് അവനറിയില്ല.
തുടർന്ന് റൊമേനിയൻ അതിർത്തി പോലീസിന്റെ കണ്ണ് വെട്ടിച്ച് അയാളെ ഹംഗേറിയൻ അതിർത്തി വഴി ജർമനിയിലേക്ക് കടത്താനുള്ള നെലുവിന്റെ ശ്രമങ്ങളാണ് സിനിമയുടെ ഇതിവൃത്തം.
റൊമാനിയൻ ഗ്രാമീണരുടെ സാമൂഹിക കാഴ്ചപ്പാടുകളും ജീവിതങ്ങളും ഒക്കെ ഈ ചെറിയ സിനിമ സ്പർശിച്ചു പോകുന്നുണ്ട്.