ഭാഷ | കൊറിയൻ |
---|---|
സംവിധാനം | Jong-ho Huh |
പരിഭാഷ | അനന്തു ജെ എസ് |
ജോണർ | ആക്ഷൻ, ഹൊറർ |
Monster/Creature സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ഇതാ സൗത്ത് കൊറിയയിൽ നിന്നും അത്യാവശ്യം കണ്ടിരിക്കാവുന്ന ഒരു ചിത്രം.
സൗത്ത് കൊറിയയിൽ 1527 കാലഘട്ടത്തിൽ നടക്കുന്ന കഥയാണിത്.രാജ്യം ഭരിക്കുന്ന രാജാവിനെ താഴെയിറക്കാനും ജനങ്ങളെ ഭയപ്പെടുത്തി രാജാവിനെതിരെ തിരിയാനും അതുവഴി അധികാരം പിടിച്ചെടുക്കാനും വേണ്ടി രാജാവിന്റെ പ്രധാനമന്ത്രി ഒരു കാര്യം പടച്ചു വിടുന്നു. മലമുകളിൽ ഒരു കാട്ടിൽ എവിടെയോ ഒരു ഭീകരജീവി ഒളിച്ചിരിക്കുന്നുണ്ടെന്നും അത് ജനങ്ങളെ ആകെ കൊന്നുടുക്കുകയാണെന്നും. ഈ വാർത്ത രാജ്യത്താകെ പടർന്നു. എന്നാൽ കാര്യങ്ങൾ പ്രതീക്ഷിച്ചപോലെ ആയിരുന്നില്ല. ശെരിക്കും അങ്ങനെയൊരു ഭീകരജീവി ആ കാട്ടിൽ നിലകൊള്ളുന്നുണ്ടായിരുന്നു. തുടർന്ന് രാജാവ് അദ്ദേഹത്തിന്റെ വിശ്വസ്ഥരിൽ ഒരാളുടെ സഹായത്തോടെ ഇതിന്റെയൊക്കെ സത്യാവസ്ഥ അനേഷിക്കുന്നതും തുടർന്നുള്ള സംഭവങ്ങ വികാസങ്ങളുമാണ് സിനിമയുടെ ബാക്കിഭാഗം സംസാരിക്കുന്നത്.
തരക്കേടില്ലാത്ത രീതിയിൽ ഒരുക്കിയിരിക്കുന്ന ചിത്രം ഇത്തരം ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ഇഷ്ടപ്പെടും. പേഴ്സണലി ഇത്തരം ചിത്രങ്ങൾ ഇഷ്ടപ്പെടുന്ന വ്യക്തി എന്ന നിലക്ക് എനിക്ക് നല്ല രീതിയിൽ ആസ്വദിക്കാൻ കഴിഞ്ഞു ഈ ചിത്രം.
നിരവധി ആക്ഷൻ സീനുകളും ആകാംഷ ജനിപ്പിക്കുന്ന കുറച്ച് സീനുകൾ കൊണ്ടും ഒരു തവണ കണ്ടുമറക്കാവുന്ന നല്ല ഒരു ചിത്രമാണ് Monstrum. കാണാത്തവർ ഉണ്ടെങ്കിൽ കണ്ടുനോക്കുക. ഇഷ്ടപ്പെട്ടേക്കാം.