ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | Marc Forster |
പരിഭാഷ | സിറാജ് റഹ്‌മാൻ |
ജോണർ | റൊമാൻസ്, ത്രില്ലർ |
2001 ൽ ഇറങ്ങിയ ഹോളിവുഡ് മൂവിയാണ് monster's ball ആ വർഷത്തെ ഒരു പാട് പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ഒരു ചിത്രമായിരുന്നു മാത്രമല്ല ഏറ്റവും നല്ല നടിയ്ക്കുള്ള ഓസ്ക്കാർ അവാർഡ് നേടിയത് ഈ ചിത്രത്തിലെ നടിയായ ഹാൾ ബെറിയായിരുന്നു: 'പൊതുവെ ഹോളിവുഡ് സിനിമകൾ അമേരിക്കയിൽ നിലവിലുള്ള രാഷ്ട്രീയ വിഷയങ്ങളെ കുറിച്ചും, ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചുമൊക്കെ വിമർശനാത്മകമായി ചർച്ച ചെയ്യുമെങ്കിലും.. ആ പ്രശ്നങ്ങളെയൊക്കെ അതിജീവിക്കാൻ വ്യക്തി എന്ന നിലയിൽ ഓരോ മനുഷ്യനും സാധിക്കും. അതിനു കാരണം അമേരിക്കൻ ഫെഡറൽ സിസ്റ്റമാണ് എന്ന ഒരു ഫ്രെയിമിനകത്ത് നിന്നു മാത്രമെ അവിടെ സിനിമകൾ വരാറുള്ളു.ആ ഒരു രാഷ്ട്രീയ പരിമിതിയെ അംഗീകരിച്ചു കൊണ്ടു തന്നെ ഇറക്കിയ ഒരു പാട് നല്ല സിനിമകൾ ഹോളിവുഡിന്റെ സംഭാവനയായുണ്ട്, ഈ ചിത്രവും അത്തരത്തിലുള്ള ഒന്നാണ്.
വർണ്ണവിവേചനം മനുഷ്യ മനസ്സുകളിൽ നിന്നും പൂർണ്ണമായും വിട്ടു പോയിട്ടില്ല എന്ന ഓർമ്മപ്പെടുത്തലുകൾ ഈ ചിത്രം കാണിച്ചു തരുന്നുണ്ട്.
ഹാൾ ബെറിയുടെ ഒരു അൺ സിമുലേറ്റഡ് സെക്സ് സീൻ വ്യാപകമായി നെറ്റിൽ പ്രചരിച്ചതോടെയാണ് പലരും ഈ ചിത്രത്തെ ശ്രദ്ധിച്ചിട്ടുണ്ടാവുക ഒരു മാർക്കറ്റ് തന്ത്രമെന്ന നിലയിൽ ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെ പ്രചരിപ്പിച്ചതാവാനും വഴിയുണ്ട്: കഥാസന്ദർഭം ആവശ്യപ്പെടുന്ന ഒരു സീൻ എന്നതിലപ്പുറം ഈ ചിത്രത്തിൽ ആ ഒരു രംഗം ഒന്നുമല്ല. മാത്രമല്ല ചിത്രത്തിന്റെ മൊത്തം ഇതിവൃത്തവുമായി അതിന് ബന്ധവുമില്ല.ശരിക്കും പറഞ്ഞാൽ നിറകണ്ണുകളോടെയല്ലാതെ ഈ ചിത്രത്തിലെ പര രംഗങ്ങളും നമുക്ക് കാണാൻ സാധിക്കില്ല: അത്രയ്ക്ക് ഹൃദയസ്പർശിയായി ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നു '''..
നല്ല സിനിമയെ സ്നേഹിക്കുന്നവർക്ക് ഒരു ഗുഡ് ഫീൽ മൂവി 'എല്ലാം അവസാനിച്ചു എന്ന് തോന്നുന്നിടത്തു നിന്നാണ് പുതിയ ജീവിതം തുടങ്ങുക...... ജീവിതത്തെദാർശനികമായി സമീപിക്കാൻ ഇത്തരം കലാസൃഷ്ടികൾ പ്രചോദനമായിത്തീരും:.