ഭാഷ | ജാപ്പനീസ് |
---|---|
സംവിധാനം | Hirokazu Koreeda |
പരിഭാഷ | ആദർശ് ബി പ്രദീപ് |
ജോണർ | ത്രില്ലർ, മിസ്റ്ററി |
സാധാ ഒരു സ്ലോ burning ഡ്രാമ പ്രതീക്ഷിച്ചിട്ടു കിട്ടിയത് അത്യുഗ്രൻ screenplay യുള്ള Complex mystery ഡ്രാമ . ചെറിയൊരു ത്രെഡ് വെച്ച് ഇത്രേം Interesting ആയി സിനിമ ഡയറക്ട് ചെയ്യാം എന്ന് കാണിച്ച് തന്നു . Shoplifters കണ്ടവർ ആരും visionary filmmaker എന്ന് വിളിക്കുന്ന Kore -Eda Hirokazu വിനെ മറന്നു കാണണമെന്നില്ല . അദേഹത്തിൻ്റെ പുതിയ സിനിമ യായ monster അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച അനുഭവം ആണ് നൽകിയത്.
കുട്ടികൾ അനുഭവിക്കുന്ന വിഷമങ്ങളാണ് അഥവാ അവരുടേ പെരുമാറ്റങ്ങൾ ആണ് ഇതിവൃത്തം എങ്കിലും കഥയുടെ പൊക്ക് കണ്ടാൽ വേറെയൊരു തലത്തിൽ നമ്മൾ ചിന്തിച്ചു പോകുന്ന ഒരു സിനിമയാണിത്. ഒരു നിമിഷം തോന്നും ഇന്ന കഥാപാത്രമാണ് കുറ്റക്കാർ എന്ന് പിന്നീടു വേറെയൊരു perspective കാണുമ്പോൾ തോന്നും നമ്മൾ ചിന്തിച്ചു കൂട്ടിയ കാര്യങ്ങള് ഓക്കേ വെറും പൊള്ള യാണെന്ന് . ഇങ്ങനെ complex രീതിയിൽ ഉള്ള making ആയത് കൊണ്ട് രണ്ടു മണിക്കൂർ പടം കണ്ട് തീരുന്നത് അറിയില്ല. ഇത്രെയും simple ആയി ഒരു കോംപ്ലക്സ് സിനിമ അവതരിപ്പിക്കുന്നത് അടുത്തെങ്ങും കണ്ടട്ടില്ല . സിനിമയുടെ tone,കഥാപാത്രങ്ങളുടെ depth ഒകെ വളരെ ഭംഗിയായി തന്നെ നിർവഹിച്ചിട്ടുണ്ട്. Surrounding & Soundtrack നല്ല ഭംഗിയായ രീതിയിലും ടെൻഷൻ സീനുകൾ വളരെ subte ആയി കൊണ്ട് വന്നു curiosity കൊണ്ട് വരാനും സാധിച്ചിട്ടുണ്ട്.ഒരു നെഗറ്റീവ് പോലും തോന്നാത്ത കഴിഞ്ഞ വർഷത്തെ ഫിലിം മിക്കവാറും ഇതാകും.