MONKEY MAN – മങ്കി മാൻ (2024)

ടീം GOAT റിലീസ് : 308
MONKEY MAN – മങ്കി മാൻ (2024) poster

പോസ്റ്റർ: ബ്ലാക്ക് മൂൺ

ഭാഷ ഇംഗ്ലീഷ്
സംവിധാനം Dev Patel
പരിഭാഷ ശ്രീകേഷ് പി എം, മാ ഡോങ് സിയോക്ക്
ജോണർ ആക്ഷൻ, ത്രില്ലർ
ഡൗൺലോഡ്
ഡൗൺലോഡുകൾ

ഇന്ത്യൻ പശ്ചാത്തലത്തിൽ വന്നിട്ടുള്ള ഹോളിവുഡ് സിനിമകളിൽ കണ്ടു പരിചിതമായ മുഖമാണ് Dev Patel ന്റേത്.പുള്ളി ആദ്യമായി സംവിധാന കുപ്പായം അണിയുന്ന സിനിമ, അതും ഹോളിവുഡ് promising ആയ ഒരു ഫിലിം മേക്കർ Jordal peele യുടെ പ്രൊഡക്ഷനിൽ ഭാഗമായി വരുന്ന സിനിമ,ട്രൈലെർ ആണേൽ ഒരു ജോൺ വിക്ക് ഇന്ത്യൻ Adaptation എന്നൊക്കെ തോന്നുന്ന വിധം ഗ്രാൻഡ് ഐറ്റം. സിനിമ കാണുന്നതിന് മുൻപ് വരെ ഒരു ജോൺ വിക്ക് ഇന്ത്യൻ വെർഷൻ ആവും എന്ന് കരുതിയ എന്റെ ചിന്തയെ അപ്പാടെ മാറ്റി മറിച് ഇതൊരു Dev Patel സിനിമ ആണെന്ന് പറയിപ്പിച്ച ഒരു Unique ഐറ്റം ആയിരുന്നു ഇത്.

സിനിമയുടെ കഥ നടക്കുന്നത് ഒരു ഫിക്ഷണൽ രീതിയിൽ നിൽക്കുന്ന ഇന്ത്യ യിൽ ആണ്,അവിടെ നമ്മുടെ നായകൻ "Monkey Man".ഒരു Fight Club ൽ കൂലിക്ക് തോറ്റു കൊടുത്ത് ജീവിച്ചു പോവുന്ന അവനു ചില കൃത്യമായ ലക്ഷ്യങ്ങളുണ്ട്,അതിന്റെ ഭാഗമായി നഗരത്തിൽ വൻകിട പണചാക്കുകളുടെ ഇടയിലേക്ക് ജോലിക്ക് കയറാൻ ശ്രമിക്കുകയാണ്.തുടർന്ന് അവന്റെ ലക്ഷ്യത്തിലേക്ക് ഉള്ള ശ്രമങ്ങളും അതേ തുടർന്ന് ഉണ്ടാവുന്ന സംഭവ വികാസങ്ങളിലൂടെയും സിനിമ പുരോഗമിക്കുന്നു.

ഒരു ആക്ഷൻ സിനിമയുടെ Typical Template പിന്തുടർന്ന് പോകുന്ന പറഞ്ഞു പഴകിച്ച Core സ്റ്റോറിയിൽ Indian Mythology ഉം Politics ഉം എല്ലാം ചേർത്ത് മികച്ച മേക്കിങ് ക്വാളിറ്റിയിലും Top Notch പ്രൊഡക്ഷൻ ക്വാളിറ്റിയിലും പറഞ്ഞു പോകുകയാണ് സിനിമ.ഒരു ക്ലിഷേ സ്റ്റോറിയെ എത്രത്തോളം മികവിൽ പ്രേഷകനെ കാണിക്കാൻ പറ്റുമോ അത്രയും നന്നായി എടുത്തു വെച്ചിട്ടുണ്ട്.സംഭവം മൊത്തത്തിൽ ഉള്ള Settings ഫിക്ഷണൽ ഇന്ത്യ ആണേലും സിനിമ പറഞ്ഞു പോവുന്ന രാഷ്രീയവും ദാരിദ്ര്യവും എല്ലാം ഇന്ത്യയിൽ നിന്നുള്ള നേർക്കാഴ്ച്ച തന്നെയാണ്,അതിനെ ശക്തമായും വ്യക്തമായും തന്നെ അവതരിപ്പിക്കാൻ Dev patel ന് കഴിഞ്ഞിട്ടുണ്ട്.സിനിമ ഇവിടെ ബാൻ ചെയ്തതിന്റെ പ്രധാന കാരണവും അതൊക്കെ തന്നെ.അതുപോലെ സിനിമയുടെ കഥയുമായി കണക്ട് ചെയ്ത് പോകുന്ന Indian Mythology ആണേലും അതിന്റെ References ആണേലും Brilliant ആയി പ്ലേസ് ചെയ്ത് പോവുന്നുണ്ട് അതൊക്കെ കയ്യടി അർഹിക്കുന്ന ഒന്ന് തന്നെയാണ്.മികച്ച മേക്കിങ്,ഗംഭീര Action Choreography,Background Score പിന്നെ Dop എന്നിവയാണ് സിനിമയുടെ പ്രധാന പ്ലസ് Points ആയി നിലനിൽക്കുന്നത്.ഫ്രെയിംസ് ഒക്കെ അന്യായം അതിലെ കളർ ഗ്രേഡിങ് ഒക്കെ കൊണ്ട് വന്നേക്കുന്നത് കിടിലൻ.സിനിമയിൽ ഒരുപാട് ആക്ഷൻ സീനുകൾ ഒന്നുമില്ല,ആക്ഷൻ സീനുകൾക്ക് വേണ്ടി കഥ സെറ്റ് ചെയ്യാതെ കഥക്ക് അനുയോജ്യമായ രീതിയിൽ ആക്ഷൻ പ്ലേസ് ചെയ്ത് പോവുന്ന സിനിമയാണ് ഇത്,എന്നാൽ ഉള്ള Stunts ഒക്കെ തന്നെ വൻ കിടു ആയി എടുത്തു വെച്ചിട്ടുണ്ട്.Dev patel എന്ന നടന്റെയും സംവിധായകന്റെയും കഴിവ് മുഴച്ചു നിൽക്കുന്ന ഒരു സിനിമ കൂടിയാണ് Monkey മാൻ.

മൊത്തത്തിൽ നല്ലൊരു ആക്ഷൻ ഡ്രാമ സിനിമ അനുഭവമാണ് MONKEY MAN.സ്റ്റോറി സൈഡിൽ വൻ കെട്ടുറപ്പും മിനിറ്റിന് മിനിറ്റ് അടിയും പ്രതീക്ഷിക്കാതെ കഥ പറഞ്ഞു പോകുന്ന ഒരു ആക്ഷൻ ഡ്രാമ പ്രതീക്ഷിച്ചു പോയാൽ നല്ലൊരു അനുഭവം ഈ സിനിമ നൽകും.ആക്ഷൻ പ്രേമികൾ എന്തായാലും ഒന്ന് കണ്ട് നോക്കണം.