MISS & MRS. COPS – മിസ്സ്‌ & മിസ്സിസ് കോപ്സ് (2019)

ടീം GOAT റിലീസ് : 347
MISS & MRS. COPS – മിസ്സ്‌ & മിസ്സിസ് കോപ്സ് (2019) poster

പോസ്റ്റർ: ബ്ലാക്ക് മൂൺ

ഭാഷ കൊറിയൻ
സംവിധാനം Jung Da-Won
പരിഭാഷ റേമോ റേമോ
ജോണർ കോമഡി, ആക്ഷൻ
ഡൗൺലോഡ്
ഡൗൺലോഡുകൾ

മേജർ ക്രൈംസ് യൂണിറ്റിൻ്റെ ടോപ്പ് കോപ്പായി കണക്കാക്കപ്പെട്ടിരുന്ന മി യോങ്, പ്രസവ ശേഷം സിവില്‍ പരാതികള്‍ കൈകാര്യം ചെയ്യുന്ന ഡെസ്‌കിന് പിന്നിലിരിക്കാനാണ് വിധിക്കപ്പെട്ടത്. തൻ്റെ മകനെയും ജോലിയില്ലാത്ത ഭർത്താവിനെയും നോക്കി, വിരസമായതെങ്കിലും സമാധാനപരമായി ജീവിതം നയിക്കുന്നു. അങ്ങനെയിരിക്കെ, അമിത ഉത്സാഹിയായ ഡിറ്റക്ടീവായ ജി ഹൈയെ മി യോങ്ങിൻ്റെ ടീമില്‍ ചേരുന്നു. കണ്ടുമുട്ടിയ നിമിഷം മുതൽ ചെറിയ ചെറിയ കാര്യങ്ങളില്‍ തമ്മില്‍ തല്ലാണ്. കാരണം വേറൊന്നുമല്ല, അവർ നാത്തൂന്മാരാണ്.

അങ്ങനെയിരിക്കെ, ഒരു പരാതി പറയാന്‍ എത്തിയ പെണ്‍കുട്ടി മി യോങ്ങിൻ്റെയും ജി ഹൈയുടെയും മുന്നിൽനിന്നും സംശയാസ്പദമായി ഓടിപ്പോകുന്നതോടെ അവര്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ അകന്നുപോകുന്നു. ആ പെണ്‍കുട്ടി 'ഒളിക്യാമറ ലൈംഗികതയുടെ' ഇരയാണെന്നും, 3 ദിവസത്തിനുള്ളിൽ വെബ് സൈറ്റിൽ കയറുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും അവർ കണ്ടെത്തി. ഇവര്‍ ഈ കേസ് ബന്ധപ്പെട്ട അധികാരികളെ അറിയിച്ചെങ്കിലും ജോലിഭാരം കാരണം ആർക്കും യഥാസമയം ഇത് കൈകാര്യം ചെയ്യാൻ കഴിയുന്നില്ല. നീതിയോടുള്ള ജി ഹൈയുടെ തീക്ഷ്ണമായ അഭിനിവേശം, മി യോങ്ങിൻ്റെ കർത്തവ്യബോധം വീണ്ടും ഉണർത്തുന്നു, ഇരുവരും കാര്യങ്ങൾ സ്വയം ഏറ്റെടുക്കാൻ തീരുമാനിക്കുന്നു.

വളരെ രസകരമായി തമാശയുടെ മേമ്പടിയോടെ സമൂഹത്തിലെ ഒരു പ്രധാനപ്പെട്ട വിഷയം പറഞ്ഞുപോകുന്ന ഈ സിനിമ തീര്‍ച്ചയായും ഇഷ്ടപ്പെടും.