പോസ്റ്റർ: എ ആർ റിഹാൻ
ഭാഷ | കൊറിയൻ |
---|---|
സംവിധാനം | JK Youn |
പരിഭാഷ | മുനവ്വർ കെ എം ആർ |
ജോണർ | സ്പോർട്സ്, കോമഡി |
2007ൽ കോമഡി - സ്പോർട്സ് വിഭാഗത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് മിറാകിൾ ഓൺ ഫസ്റ്റ് സ്ട്രീറ്റ്. കോമെഡിക്ക് നല്ല പ്രാധാന്യം നൽകുകയും ഒപ്പം നല്ലോരും കഥയും പറഞ്ഞു പോകുന്ന ഈ സിനിമ 2007 ൽ കൊറിയയിൽ ഏറ്റവും പോപ്പുലറായ സിനിമകളിൽ അഞ്ചാം സ്ഥാനത്ത് ഇടം പിടിച്ചു.
നായകനായ പിൽജെ ഒരു കൂട്ടം ഗാങ്സ്റ്റർ വിഭാഗത്തിന്റെ ഉത്തരവോടെ ഒരു ചേരി ഒഴിപ്പിക്കാൻ പോകുന്നതും അവിടെ നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിൽ. കോമഡിയും റൊമാൻസും ഇമോഷണൽ രംഗങ്ങളുമായി കാണുന്നവരെ പിടിച്ചിരുത്താൻ ചിത്രത്തിന് സാധിക്കുന്നു.
ഫീൽ ഗുഡ് സിനിമകൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കണ്ട് നോക്കുക.