ഭാഷ | റഷ്യൻ |
---|---|
സംവിധാനം | Vladimir Besedin |
പരിഭാഷ | ആദർശ് ബി പ്രദീപ് |
ജോണർ | ആക്ഷൻ, ഷോർട് |
റഷ്യയുടെ തന്നെ ഏറ്റവും വലിയ കോമിക്സ് പ്രസാധകരായ Bubble Comics-ന്റെ പ്രശസ്തമായ സൂപ്പർഹീറോ കോമിക് പരമ്പരയാണ്, Artyom Gabrelyanov രചിച്ച Major Grom. ഇതേ കഥയുടെ തന്നെ ഒരു പരീക്ഷണ ആവിഷ്കാരമെന്നോണം Bubble Studios 2017-ൽ ഇറക്കിയ ഒരു 30min ഷോർട് ഫിലിമാണ് ഇത്.
അക്രമവും അനീതിയും കൊടികുത്തി വാഴുന്ന റഷ്യയുടെ മഹാനഗരമായ സൈന്റ്റ് പീറ്റേഴ്‌സ്ബർഗിലാണ് ഈ കഥ നടക്കുന്നത്. അവിടെത്തേ സത്യസന്ധനും കഴിവും ബുദ്ധിയുമുള്ള പോലീസ് ഓഫീസറാണ് മേജർ ഗ്രോം.
നഗരത്തിൽ ഒരു ബാങ്കിൽ വരുന്ന കുറച്ച് കൊള്ളക്കാരെ മേജർ ഗ്രോം പിടികൂടാൻ ശ്രമിക്കുന്നതിന്റെ കഥയാണ് ഈ ഷോർട്ട് ഫിലിം.