ഭാഷ | തെലുങ്ക് |
---|---|
സംവിധാനം | Anil Viswanath |
പരിഭാഷ | റിധിൻ ഭരതൻ |
ജോണർ | ത്രില്ലർ |
യാതൊരു പ്രതീക്ഷയുമില്ലാതെ ഒരു സിനിമ കാണുകയും ആ സിനിമ നിങ്ങൾക്ക് വളരെയധികം ഇഷ്ടപ്പെടുകയും ചെയ്യുന്ന സിനിമകളുടെ കൂട്ടത്തില്‍ പെടുത്താവുന്ന ഒന്നാണ് 2021-ല്‍ തെലുങ്ക് ഭാഷയിൽ റിലീസ് ആയ മാ ഊരി പോലിമേര എന്ന "ഞങ്ങളുടെ നാട്ടിലെ പ്രാന്ത പ്രദേശത്ത്" എന്നർത്ഥം വരുന്ന ഗ്രാമീണ അന്തരീക്ഷത്തില്‍ എടുത്തിട്ടുള്ള ഈ സിനിമ. അനിൽ വിശ്വനാഥിന്റെ സംവിധാനത്തിൽ സത്യം രാജേഷ്, ബാലാദിത്യ, കാമാക്ഷി എന്നിവരാണ് പ്രധാന വേഷത്തിൽ ഈ ചിത്രത്തിൽ എത്തിയിട്ടുള്ളത്.
ഗ്രാമങ്ങളിൽ നടന്നു വരുന്ന ബ്ലാക്ക് മാജിക്കും, അതിനെ തുടർന്നു വരുന്ന വരുന്ന മരണങ്ങളുമാണ് സിനിമയുടെ പ്രധാന പ്ലോട്ട്. കൊമരിയ, ജംഗയ്യ എന്നീ സഹോദരങ്ങളുടെ കുടുംബങ്ങളിൽ നടക്കുന്ന സംഭവങ്ങളും അവർക്ക് നേരിടേണ്ടിവരുന്ന പ്രശ്നങ്ങളെയും കുറിച്ചാണ് ആദ്യ പകുതി പറഞ്ഞു പോകുന്നത്. ദുർമന്ത്രവാദങ്ങളുടെ കാരണക്കാരെയും അതിന്റെ കാരണങ്ങളെയും ട്വിസ്റ്റുകൾ നിറഞ്ഞ അതിൻറെ രണ്ടാം പകുതിയും ഏറെക്കുറെ ഏതൊരു പ്രേക്ഷകനെ പിടിച്ചിരുത്തുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. സ്ലോ പേസിലാണ് സിനിമ ആരംഭിക്കുന്നത്. തെലുങ്ക് - കനഡ സിനിമകളുടെ സ്ഥിരം കാഴ്ചയായ, അഴിമതിക്കാരായ പോലീസുകാരുടെയും ജാതി തലയ്ക്കു പിടിച്ച ഗ്രാമത്തലവന്മാരുടേയും നിസ്സഹായരായ അവിടുത്തെ ഗ്രാമീണരുടേയും കാഴ്ചകളോടെ മുന്നോട്ട് പോകുന്ന സിനിമ, പെട്ടെന്നൊരു പ്രധാന കഥാപാത്രത്തിന്റെ മരണത്തേടെ ആകാംക്ഷയുടെ രീതിയിലേക്ക് വരികയും സിനിമയുടെ അവസാനം വരെ ആകാംക്ഷ നിലനിർത്തുകയും ചെയ്യുന്നുണ്ട്. അപ്രതീക്ഷിതമായ ട്വിസ്റ്റുകൾ ആണ് ഈ സിനിമയുടെ പ്രധാന ആകർഷണം. ഒരു പ്രേക്ഷകനെ പിടിച്ചെടുക്കാൻ പോരുന്ന നല്ലൊരു തിരക്കഥയും കഥ ആവശ്യപ്പെടുന്ന എഡിറ്റിംഗ് വർക്കുകളും സിനിമയുടെ മൂഡ് ഡെവലപ്പ് ചെയ്യാൻ ആവശ്യമായ ബിജിഎമ്മുമൊക്കെ എടുത്തു പറയേണ്ടതാണ്.