LOVE RESET – ലവ് റീസെറ്റ് (2023)

ടീം GOAT റിലീസ് : 275
LOVE RESET – ലവ് റീസെറ്റ് (2023) poster

പോസ്റ്റർ: എ ആർ റിഹാൻ

ഭാഷ കൊറിയൻ
സംവിധാനം Nam Dae-joong
പരിഭാഷ ഷിജിൻ സാം
ജോണർ റൊമാൻസ്, കോമഡി
ഡൗൺലോഡ്
ഡൗൺലോഡുകൾ

ഫൊര്‍ഗോട്ടണ്‍(2017) എന്ന ചിത്രം കൊണ്ട് നമുക്കെല്ലാം സുപരിചിതനായ കാങ് ഹാ-നൾ, ആൽകമി ഓഫ് സോൾസ് സീസൺ 1(2022) കൂടി നമ്മുടെ എല്ലാവരുടെയും പ്രിയങ്കരിയായ ജങ് സോ-മിൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തി 2023-ൽ റിലീസ് ആയ കൊറിയൻ Romantic Comedy പടമാണ് ലവ് റീസെറ്റ് അഥവാ 30 ഡേയ്‌സ്.

കുടുംബത്തിൽ നിന്ന് കനത്ത എതിർപ്പ് ഉണ്ടായിരുന്നിട്ടും, നോ ജോങ്-യോളും ഹോങ് നാ-രായും മാതാപിതാക്കളെ വളരെ കഷ്ടപ്പെട്ട് സമ്മതിപ്പിച്ച് വിവാഹം കഴിക്കുന്നതിൽ വിജയിക്കുന്നു. പക്ഷെ രണ്ട് വർഷത്തിന് ശേഷം, ഇവർ ഡിവോഴ്സിനായി കോടതിയിൽ പോകുന്നു, കോടതിയിൽ നിന്ന് 30 ദിവസത്തെ ഡിവോഴ്സ് സെറ്റിൽമെന്റ് കാലയളവ് ലഭിച്ചതിന് ശേഷം ഇരുവരും തിരിച്ചു പോകുന്ന വഴിയിൽ വെച്ച് വാഹനാപകടം ഉണ്ടാകുന്നു.
 
വാഹനാപകടത്തിൽ അവർക്ക് എന്താണ് പറ്റിയത്? ഈ 30 ദിവസം കൊണ്ട് അവരുടെ ജീവിതം മാറി മറിയുമോ?

നായികയുടെയും നായകന്റെയും Chemistry & Acting ആണ് പടത്തിന്റെ Highlight.ഒരു നിമിഷം പോലും ബോർ അടിപ്പിക്കാതെ ഒറ്റ ഇരുപ്പിൽ കണ്ട് തീർക്കാൻ പറ്റുന്ന നല്ലൊരു പടമാണ്.കഴിഞ്ഞ വർഷം കൊറിയൻ ബോക്സ്ഓഫീസിൽ, ഏറ്റവും കൂടുതൽ പണം വാരിയ ചിത്രങ്ങളിൽ ഒന്നുമാണിത്.

Rom-Com Movies ഇഷ്ടപ്പെടുന്നവർ തീർച്ചയായും കണ്ട് നോക്കുക.