LOU – ലു (2022)

ടീം GOAT റിലീസ് : 160
LOU – ലു (2022) poster

പോസ്റ്റർ: എ ആർ റിഹാൻ

ഭാഷ ഇംഗ്ലീഷ്
സംവിധാനം Anna Foerster
പരിഭാഷ പ്രദീപ്
ജോണർ ത്രില്ലർ, ആക്ഷൻ
ഡൗൺലോഡ്
ഡൗൺലോഡുകൾ

കനത്ത മഴയും.. കൊടുങ്കാറ്റും.. ഇടിവെട്ടും.. മിന്നലും എല്ലാമായി, പ്രകൃതി നന്നായി ക്ഷോഭിച്ചൊരു രാത്രി. കാടിന് നടുവിൽ മകളോടൊത്ത് കഴിയുന്ന 'ഹന്ന' യുടെ വീട്ടിലേക്ക് ഒരാൾ അതിക്രമിച്ചു കയറുന്നു.. അവളുടെ മകളായ ഈവിനെ തട്ടിക്കൊണ്ടു പോവുന്നു. ആ രാത്രിയിൽ അവളുടെ സഹായത്തിനെതുന്നത് 'ലൂ' എന്ന സ്ത്രീയാണ്. അവളുടെ അയൽക്കാരിയും വീട്ടുടമസ്ഥയുമായ.. മദ്ധ്യവയസ്സ് പിന്നിട്ടൊരു സ്ത്രീ. അവര് രണ്ട് പേരും ആ നശിച്ച രാത്രിയിൽ അയാളെ തേടിയിറങ്ങുന്നു. ദുർഘടമായ പാതകളിൽ ആ കിഡ്നാപ്പറെ പിന്തുടരുന്ന അവർക്ക് അയാളെ കണ്ടത്താനാവുമോ.. മകളെ അയാളിൽ നിന്ന് രക്ഷപ്പെടുത്താൻ കഴിയുമോ?

ഒരല്പം ആക്ഷൻ, സാഹസികത, ഡ്രാമ, ഇമോഷൻ ഇങ്ങനെയുള്ള വിഭവങ്ങളെല്ലാം ചേർത്ത് തയ്യാറാക്കിയ ഒരു ത്രില്ലെർ ഫ്ലിക്ക് ആണ് സിനിമയുടെ കഥാപശ്ചാത്തലവും അന്തരീക്ഷവും അടിപൊളിയാണ്. കാടും ഇരുണ്ട കാലാവസ്ഥയും നല്ലൊരു ഡാർക്ക് മൂഡ് ഫിൽ ചെയ്യുന്നുണ്ട്. ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും മികച്ചതാണ്. ആ മൂഡിന് ചേരുന്ന ടെൻഷൻ അറ്റ്മോസ്‌ഫിയർ ബിൽഡ് ചെയ്യുന്നൊരു ടൈപ് സ്കോർ. ഇടയ്ക്കിടെ വരുന്ന ചില സർപ്രൈസുകൾ സിനിമയെ അവസാനം വരെ എൻഗേജിങ് ആക്കി നിർത്തുന്നുണ്ട്. സാറ്റിസ്‌ഫാക്ഷൻ നൽകാൻ സാധ്യതയുള്ളൊരു സിനിമയാണ് ലു.