| ഭാഷ | മാൻഡറിൻ |
|---|---|
| സംവിധാനം | Rui Cui, Xiang Liu |
| പരിഭാഷ | മുനവ്വർ കെ എം ആർ |
| ജോണർ | മിസ്റ്ററി, ത്രില്ലർ |
ഒരു വട്ടം തീർച്ചയായും കണ്ട് ഞെട്ടാൻ വകുപ്പുള്ളൊരു ചൈനീസ് മിസ്റ്ററി - ഇൻവെസ്റ്റിഗേഷൻ - ത്രില്ലർ സിനിമയാണ് ലോസ്റ്റ് ഇൻ ദി സ്റ്റാർസ്.
ഇനി കഥയിലേക്ക് വരികയാണേൽ താനും ഭാര്യയും തങ്ങളുടെ ആദ്യ വിവാഹ വാർഷികം ആഘോഷിക്കാൻ അങ്ങോട്ടേക്ക് വന്നതാണെന്നും, ഇപ്പോൾ തന്റെ ഭാര്യയെ കാണാനില്ലെന്നുമുള്ള പരാതിയുമായി പോലീസ് സ്റ്റേഷനിലേക്ക് ചെല്ലുന്ന നായകൻ Hei Feiയെ കാണിച്ചുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. എന്നാൽ പോലീസുകാരിൽ നിന്നും തണുപ്പൻ പ്രതികരണം ലഭിക്കുന്ന Hei Fei നിരാശയോടെ നിലവിൽ താമസിക്കുന്ന ഹോട്ടലിലേക്ക് മടങ്ങുന്നു.
പക്ഷെ തീർത്തും ഒരു ഞെട്ടലോട് കൂടിയാണ് പിറ്റേ ദിവസത്തെ പ്രഭാതം He Fei ഉണർന്ന് എഴുന്നേറ്റത്... നോക്കുമ്പോൾ അതാ, ഒരു സ്ത്രീ തന്റെ ബെഡിൽ കിടക്കുന്നു... ആരാണെന്ന് ചോദിച്ചപ്പോൾ ഞാൻ നിങ്ങളുടെ കാണാതായ ഭാര്യയാണെന്ന് അവർ പറയുന്നു...പോലീസ് വരുമ്പോൾ അതിനുള്ള തെളിവുകളും അവർ ഒരോന്നായി നിരത്തുന്നു. അതൊക്കെ വിശ്വസിച്ചുകൊണ്ട് പോലീസ് അവിടുന്ന് പോകുന്നു. പക്ഷെ അത് തന്റെ ഭാര്യ അല്ലെന്ന് Hei Fei ഉറപ്പിച്ചു പറയുന്നു.
അവിടെ ഉണ്ടായിരുന്നത് യഥാർത്ഥത്തിൽ Hei Feiയുടെ ഭാര്യ തന്നെയാണോ? ആണെങ്കിൽ Hei Fei എന്തിനാണ് കളളം പറയുന്നത്?ഇനി അതല്ലെങ്കിൽ കാണാതായ ഭാര്യയ്ക്ക് എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാവുക? കണ്ട് ഞെട്ടാൻ റെഡി ആയിക്കോളൂ.