ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | Len Wiseman |
പരിഭാഷ | ആദർശ് ബി പ്രദീപ് |
ജോണർ | ആക്ഷൻ, ത്രില്ലർ |
ജോൺ മക്ലെൻ എന്ന കഥാപാത്രവും "Yippee-Ki-Yay എന്ന ഡയലോഗും അങ്ങനെ ഒന്നും ആരും പെട്ടെന്നു മറക്കില്ല…1988ൽ റീലീസ് ചെയ്ത,ബ്രൂസ് വില്ലിസിന്റെ പ്രധാന ചിത്രങ്ങളിൽ ഒന്നും തന്നെയും, മുൻപന്തിയിൽ നില്കുന്നതുമായ ഒന്നാണ് ഡൈ ഹാർഡ് ഫിലിം സീരീസ്.
ഈ ഫ്രാഞ്ചൈസിയിലെ നാലാമതായി ഇറങ്ങിയ ചിത്രമാണിത്.
നഗരത്തിലെ മുഴുവൻ പൊതു സൗകരങ്ങളും ഒരു കൂട്ടം ഹാക്കന്മാർ പിടിച്ചടിക്കിയ സമയം..
F.B.I നഗരത്തിലെ മുഴുവൻ ഹാക്കാന്മാരെയും ട്രേസ് ചെയുന്നു. ജോൺ മക്ലേൻ അയാൾക്ക് കിട്ടിയ നിർദേശം അനുസരിച്ചു മാത്യൂ ഫരെൽ എന്ന ഹാക്കറെ തേടിയിറങ്ങുന്നു. ആ ഹാക്കന്മാർ സൈബർ അറ്റാക്കിനു തെരഞ്ഞെടുത്ത " ഫയർ സെയിൽ " എന്ന പ്രോഗ്രാമിന് വേണ്ടി അതിന്റെ ആൽഗോരിതം ഡിസൈൻ ചെയ്തത് മാത്യൂ ഫരെൽ ആയിരുന്നു,അതുകൊണ്ട് മാത്യുവിനെ കൊല്ലാനായി ആളെ വിടുന്നു..
ജോൺ മക്ലന് മാത്യൂ ഫരേലിനെ കണ്ടുപിടിക്കാനാവുമോ?മാത്യുവിന്റെ സഹായത്തോടെ മക്ലനു ഹാക്കർ സംഘത്തിന്റെ പദ്ധതി തകർക്കാൻ സാധിക്കുമോ? ശേഷം സ്ക്രീനിൽ..!!
തുടക്കം മുതൽ അവസാനം വരെ ആക്ഷനും ചെസിങ്ങും ഒക്കെയായി രണ്ടുമണിക്കൂർ വിരുന്നു തന്നെയാണ് ഈ സിനിമ.ചിലയിടങ്ങളിൽ ആക്ഷനിൽ ലോജിക് നോക്കെ ചെയ്യരുത്.. ഒരു ക്ലീൻ ആക്ഷൻ പാക്കേജ് ആണ് സിനിമ.