പോസ്റ്റർ: ബ്ലാക്ക് മൂൺ
ഭാഷ | കൊറിയൻ |
---|---|
സംവിധാനം | Kim Hee-won |
പരിഭാഷ | ശ്രീകേഷ് പി എം |
ജോണർ | മിസ്റ്ററി, ഡ്രാമ, ത്രില്ലർ |
ദക്ഷിണ കൊറിയയിലെ ഏറ്റവും സമ്പന്നരും സ്വാധീനമുള്ളവതുമായ കുടുംബത്തിനെതിരെയുള്ള ഒരു കേസിൽ മൂന്ന് സഹോദരിമാർ ഉൾപ്പെടുന്നു.
ഓ ഇൻ-ജൂ (കിം ഗോ-യൂൻ) ആണ് ഏറ്റവും മൂത്ത സഹോദരി. വളരെ ദരിദ്രമായ ചുറ്റുപാടിലാണ് അവൾ വളർന്നത്, ഇപ്പോഴും മെച്ചമല്ല. ചെറിയ കുട്ടിയായപ്പോള്‍ മുതല്‍, തന്നെയും കുടുംബത്തെയും സംരക്ഷിക്കാൻ ഏറ്റവും പ്രധാനം പണമാണെന്ന് അവൾ തിരിച്ചറിഞ്ഞു. മറ്റുള്ളവരെപ്പോലെ ഒരു സാധാരണ ജീവിതം നയിക്കുക എന്നതാണ് അവളുടെ സ്വപ്നം. അവളുടെ ജീവിതം തന്നെ മാറ്റിമറിച്ചേക്കാവുന്ന ഒരു കേസിൽ അവൾ ഉള്‍പ്പെടുന്നു.
ഓ ഇൻ-ക്യുങ് (നാം ജി-ഹ്യുൻ) രണ്ടാമത്തെ സഹോദരിയാണ്. അവൾ ഒരു ന്യൂസ് ചാനലിലെ ഉത്സാഹിയായ റിപ്പോർട്ടറാണ്. ശരിയായ കാര്യങ്ങൾ ചെയ്യുന്നതിലാണ് അവള്‍ക്ക് വിശ്വാസം. അവളും എപ്പോഴും ദാര്‍ദ്ര്യത്തിലായിരുന്നു, പക്ഷെ പണമല്ല ജീവിതത്തെ നയിക്കുന്നത്. അവൾ ആദ്യമായി ഒരു റിപ്പോർട്ടറായപ്പോൾ, ആദ്യമായി നേരിട്ട ഒരു നിഗൂഢമായ കേസ് വീണ്ടും അന്വേഷിക്കാന്‍ തുടങ്ങുന്നു.
മൂന്ന് സഹോദരിമാരിൽ ഏറ്റവും ഇളയവളാണ് ഓ ഇൻ-ഹെ (പാർക്ക് ജി-ഹു). അവൾ ഒരു പ്രശസ്ത ആർട്സ് ഹൈസ്കൂളിലെ വിദ്യാർത്ഥിനിയാണ്, അവൾക്ക് ചിത്രകലയിൽ സ്വാഭാവിക കഴിവുണ്ട്. അവളുടെ രണ്ട് മൂത്ത സഹോദരിമാരുടെ സ്നേഹം അമിതമാണെന്ന് അവൾക്ക് പലപ്പോഴും തോന്നുന്നു.
ഈ മൂന്നു പെണ്‍കുട്ടികള്‍ നേരിടുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങളാണ് ഇതിവൃത്തം. കുടുബസ്നേഹവും സസ്പെന്‍സും നിറഞ്ഞ ഒരു ഡ്രാമയാണ്. കാണുക, ഇഷ്ടപ്പെടും.