LITTLE FOREST: WINTER/SPRING – ലിറ്റിൽ ഫോറസ്റ്റ്: വിന്റർ/സ്പ്രിംഗ് (2015)

ടീം GOAT റിലീസ് : 46
LITTLE FOREST: WINTER/SPRING – ലിറ്റിൽ ഫോറസ്റ്റ്: വിന്റർ/സ്പ്രിംഗ് (2015) poster
ഭാഷ ജാപ്പനീസ്
സംവിധാനം Jun'ichi Mori
പരിഭാഷ അൽ നോളൻ
ജോണർ ഫീൽഗുഡ്, ഡ്രാമ
ഡൗൺലോഡ്
ഡൗൺലോഡുകൾ

കാണുന്നവർക്ക് ഒരു പ്രത്യേക ഫീലും മനസ്സ് നിറക്കുന്നതുമായ ഒരു സിനിമകൾ ധാരാളമുണ്ട് അത്തരം സിനിമകൾക്കൊപ്പം മുൻപന്തിയിൽ തന്നെ കാണും "ലിറ്റിൽ ഫോറെസ്റ്റ് "ഉം.ഫീൽ ഗുഡ് മൂവികൾക്കൊപ്പം എന്നും മനസ്സിൽ കാണും ഈ സിനിമയും. കൊറിയൻ വേർഷനിൽ ഇറങ്ങിയ പടത്തിന്റെ ഒറിജിനൽ വേർഷൻ ആണ് ഈ ജപ്പാനീസ് ലിറ്റിൽ ഫോറെസ്റ്റ്.

കൊറിയൻ വേർഷനിൽ എല്ലാം ഒരൊറ്റ പാർട്ടിൽ ഒതുക്കിയെങ്കിൽ ഇത് 2 പാർട്ട്‌ ആയിട്ടാണ് പറയുന്നത്, ഇതിൽ എല്ലാം വളരെ വിശദമായി പറഞ്ഞു പോകുന്നുണ്ട്. വേനൽകാലം, ശരത്കാലം, ശൈത്യകാലം, വസന്തകാലം എന്നീ നാല് ഭാഗങ്ങൾ അടങ്ങിയ 2 പാർട്ടുകൾ ആയാണ് അവതരിപ്പിച്ചിരിക്കുന്നത്.
കൊറിയനേക്കാൾ ഇതിൽ വളരെ
വിശദമായാണ് പറഞ്ഞിരിക്കുന്നത്.
ഓരോ ഋതുക്കളിലും,
വൈവിധ്യങ്ങളായ ഭക്ഷണങ്ങൾ കൊണ്ട് വിരുന്നൊരുക്കുന്നുണ്ട് ഈ ചിത്രം...

നിങ്ങൾ ഒരു ഭക്ഷണ പ്രേമിയാണോ? ഭക്ഷണം ഉണ്ടാക്കാൻ താല്പര്യം ഉള്ളവർ ആണൊ? എങ്കിൽ നിങ്ങടെ മനസ്സും വയറും നിറയ്ക്കും ഈ ഫീൽഗുഡ് ചിത്രം.

രണ്ടാം പാർട്ടിലെ 2 ഭാഗങ്ങളായ ശരത്കാലം, വസന്തകാലം എന്നിവയാണ് ഈ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്.