പോസ്റ്റർ: അൻഷാദ്
ഭാഷ | ജാപ്പനീസ് |
---|---|
സംവിധാനം | Park Jung-bae |
പരിഭാഷ | അൽ നോളൻ |
ജോണർ | ഫീൽഗുഡ്, ഡ്രാമ |
കാണുന്നവർക്ക് ഒരു പ്രത്യേക ഫീലും മനസ്സ് നിറക്കുന്നതുമായ ഒരു സിനിമകൾ ധാരാളമുണ്ട് അത്തരം സിനിമകൾക്കൊപ്പം മുൻപന്തിയിൽ തന്നെ കാണും "ലിറ്റിൽ ഫോറെസ്റ്റ് "ഉം.ഫീൽ ഗുഡ് മൂവികൾക്കൊപ്പം എന്നും മനസ്സിൽ കാണും ഈ സിനിമയും. കൊറിയൻ വേർഷനിൽ ഇറങ്ങിയ പടത്തിന്റെ ഒറിജിനൽ വേർഷൻ ആണ് ഈ ജപ്പാനീസ് ലിറ്റിൽ ഫോറെസ്റ്റ്.
കൊറിയൻ വേർഷനിൽ എല്ലാം ഒരൊറ്റ പാർട്ടിൽ ഒതുക്കിയെങ്കിൽ ഇത് 2 പാർട്ട് ആയിട്ടാണ് പറയുന്നത്, ഇതിൽ എല്ലാം വളരെ വിശദമായി പറഞ്ഞു പോകുന്നുണ്ട്. വേനൽകാലം, ശരത്കാലം, ശൈത്യകാലം, വസന്തകാലം എന്നീ നാല് ഭാഗങ്ങൾ അടങ്ങിയ 2 പാർട്ടുകൾ ആയാണ് അവതരിപ്പിച്ചിരിക്കുന്നത്.
കൊറിയനേക്കാൾ ഇതിൽ വളരെ
വിശദമായാണ് പറഞ്ഞിരിക്കുന്നത്.
ഓരോ ഋതുക്കളിലും,
വൈവിധ്യങ്ങളായ ഭക്ഷണങ്ങൾ കൊണ്ട് വിരുന്നൊരുക്കുന്നുണ്ട് ഈ ചിത്രം...
നിങ്ങൾ ഒരു ഭക്ഷണ പ്രേമിയാണോ? ഭക്ഷണം ഉണ്ടാക്കാൻ താല്പര്യം ഉള്ളവർ ആണൊ? എങ്കിൽ നിങ്ങടെ മനസ്സും വയറും നിറയ്ക്കും ഈ ഫീൽഗുഡ് ചിത്രം.
ആദ്യ പാർട്ടിലെ 2 ഭാഗങ്ങളായ വേനൽകാലം,ശൈത്യകാലം എന്നിവയാണ് ഈ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്.
രണ്ടാം പാർട്ട്'ഉം ഉടനെ തന്നെ TEAM GOAT'ൽ ഇറങ്ങുന്നതാണ്.