ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | Martha Holmes |
പരിഭാഷ | ഹാരിസ് പി വി ഇടച്ചലം |
ജോണർ | ഡോക്യൂമെന്ററി |
ദി ഓപ്പൺ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് ബിബിസി നാച്ചുറൽ ഹിസ്റ്ററി യൂണിറ്റ്, ഡിസ്‌കവറി ചാനൽ, സ്‌കായ് ടിവി എന്നിവര്‍ നിർമ്മിച്ച ഒരു ബ്രിട്ടീഷ് പ്രകൃതി ഡോക്യുമെന്ററി പരമ്പരയാണ് ലൈഫ്.
ഡേവിഡ് ആറ്റൻബറോ എഴുതി വിവരിച്ച ലൈഫ് എന്ന ഈ ഡോക്യൂമെന്ററി ബിബിസിയുടെ ഡാർവിൻ സീസണിന്റെ ഭാഗമായി 2009 ഒക്ടോബർ മുതൽ ഡിസംബർ വരെ ബിബിസി 1 ലും ബിബിസി എച്ച്‌ഡിയിലും ആദ്യമായി സംപ്രേക്ഷണം ചെയ്തു.
അതിജീവനത്തിനായി ജീവജാലങ്ങൾ വികസിപ്പിച്ചെടുത്ത പ്രത്യേക തന്ത്രങ്ങളുടെയും പോരാട്ടങ്ങളുടെയും ആഗോള വീക്ഷണമാണ് പരമ്പരയിൽ കാണിക്കുന്നത്.
"അസ്തിത്വത്തിനായുള്ള പോരാട്ടം" എന്നാണ് ചാൾസ് ഡാർവിൻ ഇതിനെ വിശേഷിപ്പിച്ചിട്ടുള്ളത്.
നാല് വർഷം കൊണ്ട് നിര്‍മ്മിച്ച
ഈ സീരീസ് പൂർണ്ണമായും ഹൈ ഡെഫനിഷനിലാണ് ചിത്രീകരിച്ചത്.
50 മിനിറ്റ് ദൈര്‍ഘ്യമുള്ള 10 എപ്പിസോഡുകൾ അടങ്ങുന്ന 'ലൈഫ്' യുണൈറ്റഡ് കിംഗ്ഡത്തിൽ 2009 ഒക്ടോബർ 12-ന് പ്രീമിയർ ചെയ്തു.
കടലിലും കരയിലുമുള്ള ചെറു ജീവികള്‍ മുതല്‍ വന്‍മരങ്ങള്‍ വരെയുള്ളവയുടെ കൗതുകകരവും അറിവ് പങ്കുവെക്കുന്നതുമായ ഈ ഡോക്യുമെന്ററി സീരീസ് ഒന്നാമത്തെ എപ്പിസോഡ് മുതല്‍ ടീം ഗോട്ടിലൂടെ ആസ്വദിക്കൂ.
റെപ്ടൈൽസ് ആൻഡ് ആംഫീബിയൻസ് എന്ന രണ്ടാമത്തെ എപ്പിസോഡില്‍ ഉരഗങ്ങളുടെയും ഉഭയജീവികളുടെയും നിലനിൽപ്പിന് സഹായിക്കുന്ന ഭൗതിക സവിശേഷതകളിലെ വിചിത്രമായ നൂതനാശയങ്ങളെ അന്വേഷിച്ച് പരിചയപ്പെടുത്തുകയാണ്.
മാമ്മല്‍സ് എന്ന
മൂന്നാമത്തെ എപ്പിസോഡില്‍ :
ബുദ്ധിശക്തി, രക്തബന്ധം, പരിപാലനം എന്നിവയിലൂടെ സസ്തനികൾ എങ്ങനെ ഭൂമിയിൽ ആധിപത്യം സ്ഥാപിക്കുന്നു എന്നതിന്റെ അതിശയകരമായ ഒരു കാഴ്ച. ഒരു അമ്മ വെഡൽ സീൽ തന്റെ കുഞ്ഞിന് മീൻ പിടിക്കാൻ ഐസ് പാളിയില്‍ ദ്വാരമിട്ടു കൊടുക്കുന്നതും, സാംബിയയിലെ ദശലക്ഷക്കണക്കിന് വവ്വാലുകളുടെ അന്നം തേടിയുള്ള യാത്രയും, കൂനൻ തിമിംഗലങ്ങൾ ഇണയ്ക്ക് വേണ്ടി പോരാടുന്നതും ഉള്‍പ്പെടെ പല അപൂര്‍വ്വ കാഴ്ചകളും ക്യാമറകള്‍ പിന്തുടരുന്നു.
ഫിഷ് എന്ന നാലാമത്തെ എപ്പിസോഡിൽ:
കണ്ണിനു കുളിര്‍മ്മയേകുന്ന രൂപ ഭംഗിയും, കൗതുകകരവും വൈവിധ്യവുമാർന്ന
സ്വാഭാവരീതികളുമുള്ള, ഭൂമിയിലെ ജലാശയങ്ങളിലെ അധിപതികളായ മത്സ്യങ്ങളിലേക്ക് ഒരു എത്തി നോട്ടം.