ഭാഷ | ജാപ്പനീസ് |
---|---|
സംവിധാനം | Takashi Miike |
പരിഭാഷ | ആദർശ് ബി പ്രദീപ് |
ജോണർ | ഹൊറർ, ഡ്രാമ |
എംബിഎകാരൻ ആണെങ്കിലും പഠിച്ച ജോലി ചെയ്യാതെ ടീച്ചിങ്ങിനോടൊരു ഇഷ്ടം തോന്നി ആ പ്രൊഫഷൻ ചൂസ് ചെയ്ത ആളാണ് ഹാസുമി, പുതുതായി എത്തിയ സ്‌കൂളിൽ വളരെ കുറച്ചു നാൾ കൊണ്ട് തന്റെ സ്വഭാവവും മറ്റുള്ളവരോടുള്ള ഇടപെടലും കാണിക്കുന്ന അനുകമ്പയും കൊണ്ട് സ്‌കൂളിലെ കുട്ടികൾക്കും സ്റ്റാഫ് അംഗങ്ങൾക്കും ഒരുപോലെ പ്രിയപ്പെട്ടവൻ ആയിരിക്കുകയാണ് അയാൾ, കുട്ടികൾക്ക് തങ്ങളുടെ എന്ത് പ്രശ്നവും ധൈര്യമായി തുറന്നു പറയാൻ കഴിയുന്ന ടീച്ചർമാരിൽ ഒരാൾ, സ്‌കൂളിന് നേരെ വരുന്ന എന്ത് പ്രശ്നമാണെങ്കിലും മുന്നില് നിന്ന് സ്മൂത്തായി നേരിടാൻ ധൈര്യമുള്ളയാൾ .
പക്ഷെ അവിടെ നടക്കുന്ന ചില ഇവന്റ്സ്, ചില അസാധാരണ സംഭവങ്ങൾ ചില അധ്യാപകന്മാരുടെയും വിദ്യാർത്ഥികളുടെയും ഉളളിൽ ഹാസൂമിനെക്കുറിച്ചു ചില സംശയങ്ങൾ വളർത്തുന്നു, ശരിക്കും ഈ പുറത്തു കാണുന്ന, അല്ലെങ്കിൽ ഹാസൂമിൻ കാണിക്കുന്ന ഈ പെർഫെക്റ്റ് ഗൈ ക്യാരക്റ്റർ വെറുമൊരു മുഖംമൂടി മാത്രമാണോ, തകേശി മിക്കെയുടെ പടങ്ങൾ എമ്മാതിരി ഐറ്റംസ് ആണെന്ന് പറഞ്ഞു തരേണ്ട കാര്യമില്ലല്ലോ, ഇതും നല്ല ചോരക്കളി തന്നെയാണ്, വേണമെങ്കിൽ ബാറ്റിൽ റോയൽ, കൺഫെഷൻസ് എന്നീ കിടിലൻ ജപ്പാനീസ് സിനിമകളുടെ ഒരു ബ്ലെൻഡ് എന്നും വേണമെങ്കിൽ ഈ സിനിമയെ വിളിക്കാം, റോ മൂവീസ് ഇഷ്ടമുള്ളവർ കണ്ടിരിക്കേണ്ട സിനിമ, ലെസൻ ഓഫ് ദ ഈവിൾ .