ഭാഷ | സ്പാനിഷ് |
---|---|
സംവിധാനം | Teodora Mihai |
പരിഭാഷ | ശ്രീകേഷ് പി എം |
ജോണർ | ഡ്രാമ |
ടിയോഡോറ മിഹായ് സംവിധാനം ചെയ്ത 2021-ൽ റിലീസ് ചെയ്ത ചിത്രമാണ് ലാ സിവിൾ.
മെക്സിക്കോയിലെ കാർട്ടലുകൾ എന്നറിയപ്പെടുന്ന ലഹരി മാഫിയാകളുടെ ക്രൂരതകൾ പ്രമേയമാക്കി നിർമ്മിച്ച ഈ ചിത്രം ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ്.
കാർട്ടൽ തട്ടിക്കൊണ്ടുപോയ മകളെ കണ്ടെത്താൻ അധികാരികളിൽ നിന്നും യാതൊരു സഹകരണവും ലഭിക്കാതെ വന്നപ്പോൾ സ്വയം ആ ദൗത്യം ഏറ്റെടുത്ത ഒരമ്മയുടെ കഥയാണ് ഈ ചിത്രത്തിൽ പറയുന്നത്.
2021 ജൂണിൽ, 2021 കാൻ ഫിലിം ഫെസ്റ്റിവലിൽ അൺ സെർട്ടെയ്ൻ റിഗാർഡ് വിഭാഗത്തിൽ മത്സരിക്കാൻ ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. കാനിൽ, അത് അൺ സെർട്ടെയ്ൻ റിഗാർഡ് വിഭാഗത്തിൽ കറേജ് പ്രൈസ് എന്ന സമ്മാനത്തിന് അർഹമായി.