ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | David Sandberg |
പരിഭാഷ | ആദർശ് ബി പ്രദീപ് |
ജോണർ | ആക്ഷൻ, കോമഡി, ഷോർട് |
ഒരേ സമയം wierd എന്നും ബെസ്റ്റ് എന്നും തോന്നിപ്പിക്കുന്ന ഒരു ചിത്രമെന്ന് ഒറ്റ വാക്കിൽ kung fury യെ പറയാം.
1985 ൽ മിയായിലെ മാർഷ്യൽ ആർട്ട്സ് പോലീസാണ് കുങ് ഫ്യൂറി. നാട്ടിൽ കലാപം സൃഷ്ടിക്കാൻ ഹിറ്റ്ലർ ടൈം ട്രാവൽ ചെയ്തു വരുമ്പോൾ ഹിറ്റ്ലറിനെ തീർക്കാൻ കുങ് ഫ്യൂറി കളത്തിൽ ഇറങ്ങുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളാണ് കഥ.
ഇതിൻ്റെ സംവിധായകനായ ഡേവിഡ് സാൻഡ്ബെർഗ് തന്നെയാണ് കുങ് ഫ്യൂറിയായി വേഷമിട്ടിരിക്കുന്നത്. ഒരു കോമിക്ക് ബുക്കിലകപ്പെട്ട ഫീലാണ് പടം കാണുമ്പോൾ നമ്മുക്ക് കിട്ടുക. കൾട്ട് ഫോളോയിങ്ങിനെ തുടർന്ന് അർനോൾഡ് ഷ്വാസ്നിഗറിനെയൊക്കെ ഉൾപ്പെടുത്തി ഇതിൻ്റെ ഒരു ഫുൾ മൂവി ഇറക്കുന്നുണ്ട് ഡയറക്ടർ.