KLOPKA (THE TRAP) – ക്ളോപ്ക (ദി ട്രാപ്പ്) (2007)

ടീം GOAT റിലീസ് : 389
KLOPKA (THE TRAP) – ക്ളോപ്ക (ദി ട്രാപ്പ്) (2007) poster

പോസ്റ്റർ: എ ആർ റിഹാൻ

ഭാഷ സെർബിയൻ
സംവിധാനം Srdan Golubovic
പരിഭാഷ ഷാഫി വെൽഫെയർ
ജോണർ ക്രൈം, ത്രില്ലർ
ഡൗൺലോഡ്
ഡൗൺലോഡുകൾ

നെനാദ് ടിയോഫിലോവിച്ച് എഴുതിയ അതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി സ്‌ദാൻ ഗോലുബോവിച്ച് സംവിധാനം ചെയ്ത് 2007-ൽ പുറത്തിറങ്ങിയ സൈക്കോളജിക്കൽ ത്രില്ലർ ചിത്രമാണ് ക്ളോപ്ക.

രോഗിയായ ഒരു കുട്ടിയെ സഹായിക്കാൻ ഒരു രക്ഷിതാവ് എത്ര ദൂരം പോകാൻ തയ്യാറാണ് എന്ന പഴയ ചോദ്യം നിർവചനം ചെയ്യുന്ന ഒരു നിയോ നോയർ പീസ് ആണ് ചിത്രം.

തന്റെ രോഗിയായ മകനു വേണ്ടി ചികിത്സക്ക് പണം കണ്ടെത്താൻ ശ്രമിക്കുന്നതും അത് വഴി അറിയാതെ അയാളൊരു കുരുക്കിൽ പെടുകയും ചെയ്യുന്നു.

എന്താവും ആ കുരുക്ക്?
ആ കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ തനിക്കാകുമോ?

ഒരു ക്രൈം ത്രില്ലർ മോഡലിൽ കണ്ടു നോക്കാവുന്ന നല്ലൊരു ചിത്രം തന്നെയാണ് ക്ളോപ്ക.

അതോടൊപ്പം, മിലോസെവിക്കിനു ശേഷമുള്ള സെർബിയൻ സമൂഹത്തിൽ ജീവിക്കുന്ന ആളുകൾ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും ഇത് കൈകാര്യം ചെയ്യുന്നു.

80-ാമത് അക്കാദമി അവാർഡിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിമിനുള്ള സെർബിയൻ എൻട്രിയായി ഇത് തിരഞ്ഞെടുക്കപ്പെട്ടു.