KINGSMAN: THE SECRET SERVICE – കിങ്സ്മാൻ ദി സീക്രെട്ട് സർവീസ് (2014)

ടീം GOAT റിലീസ് : 86
KINGSMAN: THE SECRET SERVICE – കിങ്സ്മാൻ ദി സീക്രെട്ട് സർവീസ് (2014) poster

പോസ്റ്റർ: ശംഭു കുന്നേൽ

ഭാഷ ഇംഗ്ലീഷ്
സംവിധാനം Matthew Vaughn
പരിഭാഷ ഷാഫി ചെമ്മാട്, ഇമ്മാനുവൽ ബൈജു
ജോണർ ആക്ഷൻ, കോമഡി
ഡൗൺലോഡ്
ഡൗൺലോഡുകൾ

ഡേവ് ഗിബ്ബന്‍സ്,മാര്‍ക്ക് മില്ലര്‍ എന്നിവരുടെ "ദി സീക്രട്ട് സര്‍വീസ് "എന്ന കോമിക് ബുക്കിനെ ആധാരമാക്കി, മാത്യു വാഗ്ൺ സംവിധാനം ചെയ്ത ബ്രിട്ടീഷ്-അമേരിക്കൻ കിങ്‌സ്മാൻ സ്പൈ ഫിലിം സീരിയസിലെ ആദ്യ ചിത്രം!

അതീവ രഹസ്യ സ്വഭാവം ഉള്ള ഒരു ചാര സംഘടന ആണ് കിംഗ്സ്മാന്‍.
വര്‍ഷങ്ങളായി രഹസ്യ സ്വഭാവം നില നിര്‍ത്തുന്ന,ഒരു രാജ്യത്തിന്റെയോ രാഷ്ട്രീയക്കാരുടെയോ നിയന്ത്രണമില്ലാത്ത രഹസ്യ സംഘടന!! 1997-ല്‍ നടന്ന ഒരു ഓപ്പറേഷനിൽ മരിച്ച കിങ്‌സ്മാൻ ഏജന്റിന്റെ ഫാമിലിയെ സഹായിക്കാനായി,ഹാരി ഹാര്‍ട്ട് എന്ന മറ്റൊരു ഏജന്റ് അവിടെ എത്തുന്നു,എന്തെങ്കിലും, അടിയന്തര സഹായം ആവശ്യം വരുമ്പോൾ ഉപയോഗിക്കണ്ട ഒരു സീക്രട്ട് കോഡും കോൺടാക്ട് നമ്പറും അടങ്ങിയ ഡെയ്റ്റെയിൽസ് മരിച്ചയാളുടെ മകനായ എഗ്സിക്ക് നല്‍കിയ ശേഷം, അയാൾ തിരികെ പോകുന്നു!വർഷങ്ങൾക്ക് ശേഷം,എഗ്സി വലിയൊരു പ്രശ്നത്തിൽ പോലീസ് പിടിയിലാകുന്നു,ജീവിതം പോകും എന്ന അവസ്ഥയിൽ നിൽക്കുമ്പോൾ, പഴയ ആ കോഡിന്റെ കാര്യം എഗ്സി ഓർക്കുന്നു,അവരെ കോൺടാക്ട് ചെയ്യുന്നു!!!

കോളിന് ഫിർത്തും താരോൺ ഏജർട്ടനുമാണ് ഈ സിനിമനായകന്മാരായി എത്തുന്നത്. അഭിനയിച്ച എല്ലാവരും കിടിലൻ പ്രകടനമാണ് കാഴ്ച്ചവെച്ചിട്ടുള്ളത്.
ചെറിയ സസ്പെൻസ് നിലനിർത്തി,
ആക്ഷനും സാഹസികതയ്ക്കും ഹ്യൂമറിനും ഒരേ പോലെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്.ദൈർഘ്യമേറിയതും കണ്ണഞ്ചിപ്പിക്കുന്നതുമായ ആക്ഷൻ രംഗങ്ങൾ തന്നെയാണ് ഈ സിനിമയുടെ ഏറ്റവും വലിയ ആകർഷണം! പ്രത്യേകിച്ചും, ഒരു ചർച്ചിലുള്ള ആക്ഷൻ രംഗങ്ങളും ഒപ്പം ക്ലൈമാക്സിലെ ഗൺ ഷോട്ട് സീനുകളും എടുത്തു പറയേണ്ടതാണ്!!!

സിനിമയ്ക്ക് വലിയ തോതിലുള്ള പോസിറ്റീവ് റിവ്യൂകളും, വമ്പൻ ബോക്സ്‌ ഓഫീസ് വിജയവും ലഭിച്ചിരുന്നു,സ്റ്റൈലിസ്ഡ് ആക്ഷൻ സീക്വൻസുകൾ, അഭിനയ പ്രകടനങ്ങൾ, വില്ലൻ,ഡാർക്ക്‌ ഹ്യൂമറും എന്നിവയ്ക്ക് എല്ലാം മികച്ച അഭിപ്രായവും നേടി,ഇത് ഒരു ടെക്നിക്കലി പെർഫെക്റ്റ് സിനിമയാണ്, വി.ഫ്.എക്സ് എല്ലാം അത്രയ്ക്ക് മികച്ചതാണ്!

ഒട്ടും ബോർ അടിപ്പിക്കാതെയുള്ള,
സ്ക്രീനിൽ നിന്നും കണ്ണ് എടുപ്പിക്കാൻ സമ്മതിക്കാത്ത രീതിയിലുള്ള ഒരു ചിത്രമാണിത്,ആക്ഷൻ എന്റെർറ്റൈനെർ സിനിമകൾ ഇഷ്ട്ടപെടുന്നവർ,
തീർച്ചയായും കാണുക!!!

കടപ്പാട് : #jebinshome.