ഭാഷ | ജാപ്പനീസ് |
---|---|
സംവിധാനം | Shinsuke Sato |
പരിഭാഷ | റിധിൻ ഭരതൻ |
ജോണർ | ആക്ഷൻ, വാർ |
ചെറുപ്പം മുതൽ ഒന്നിച്ചു വളർന്നവരാണ് ഷീനും ഹ്യോയും, രണ്ടു പേരും ഒരു മുതലാളിയുടെ കീഴിൽ പണിയെടുക്കുന്ന അടിമകളാണ്, രണ്ടു പേർക്കും ചെറുപ്പം മുതൽ ഒന്ന് മാത്രമാണ് ആഗ്രഹം, വലുതാവുമ്പോൾ രാജാവിന്റെ പടത്തലവന്മാർ ആവുക, അതിനു വേണ്ടി പണിയൊഴിഞ്ഞ സമയങ്ങളിലെല്ലാം തമ്മിൽ തമ്മിൽ മത്സരിച്ചു പരിശീലിക്കുന്നു, ഒരു നാൾ കാട്ടിൽ പരിശീലിക്കുന്ന ഇവരെ രാജാവിന്റെ പടത്തലവന്മാരിൽ ഒരാൾ ശ്രദ്ധിക്കുന്നു, അയാളോടുള്ള പെരുമാറ്റം മോശമായത് കൊണ്ടോ എന്തോ, ഹ്യോയെ മാത്രം അയാൾ അവരുടെ യജമാനനിൽ നിന്നും വാങ്ങി മോചിപ്പിച്ച് തന്റെ കൂടെ കൂട്ടുന്നു.
ശേഷം ഒരു പ്രത്യേക സാഹചര്യത്തിൽ അവർ തമ്മിൽ കണ്ടു മുട്ടുകയും, രാജാവിനെ ചതിച്ചു ഭരണം കൈക്കലാക്കിയ അദ്ദേഹത്തിന്റെ അനുജനിൽ നിന്നും രാജാവിനെ രക്ഷിക്കണം എന്നും അവൻ ആവശ്യപ്പെടുന്നു, ശേഷം രാജാവിനെ സംരക്ഷിച്ചു രാജ്യം വീണ്ടെടുക്കാനുള്ള ഷീനിന്റെ ശ്രമങ്ങളാണ് ആദ്യഭാഗം.
രണ്ടാം ഭാഗം തുടങ്ങുന്നത് രാജാവിനെ കൊലപ്പെടുത്താന്‍ വരുന്ന അക്രമിസംഘത്തെ തുരത്തിയോടിക്കുന്ന ഷീനിന്റെ രംഗപ്രവേശമാണ്.
മരിച്ചുപോയ കൂട്ടുകാരനായ ഹ്യോയുടെ ആഗ്രഹം നിറവേറ്റാനായി ഷീന്‍ കഠിനപ്രയത്നം നടത്തുകയാണ്. വലിയൊരു പടത്തലവനാകാന്‍ ഭീകരമായ ഒരു യുദ്ധത്തിലേക്ക് ഷീന്‍ മുന്‍പിന്‍ നോക്കാതെ എടുത്തുചാടുകയാണ്.
ഘോരയുദ്ധത്തിന്റെ അസാമാന്യ ചിത്രീകരണമാണ് ഈ സിനിമയുടെ എടുത്തുപറയത്തക്ക കാര്യം. മികച്ച സാങ്കേതിക വിദ്യയുടെ പ്രകടനം ഇതില്‍ നമുക്ക് കാണാം. ആക്ഷനും തമാശയും ഉദ്യോഗഭരിതമായ നിമിഷങ്ങളും ഈ സിനിമയെ മാസ്മരികമാക്കുന്നു.
യാസുഹിസ ഹാരയുടെ ഇതേ പേരിലുള്ള Manga സീരീസിനെ അടിസ്ഥാനമാക്കിയാണ് ഈ മൂവിയുടെ മേക്കിംഗ്.